'മുന്‍ ഫ്രഞ്ച് പ്രസിഡന്റ് അര്‍ബന്‍ നക്‌സലാണോ? അതോ ജിഹാദിയോ?'; മോദിയോട് പെട്ടെന്ന് കണ്ടുപിടിക്കാന്‍ ആവശ്യപ്പെട്ട് നടന്‍ സിദ്ധാര്‍ത്ഥ്

തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് താരം കേന്ദ്ര സര്‍ക്കാരിനെ പരിഹസിച്ചത്
'മുന്‍ ഫ്രഞ്ച് പ്രസിഡന്റ് അര്‍ബന്‍ നക്‌സലാണോ? അതോ ജിഹാദിയോ?'; മോദിയോട് പെട്ടെന്ന് കണ്ടുപിടിക്കാന്‍ ആവശ്യപ്പെട്ട് നടന്‍ സിദ്ധാര്‍ത്ഥ്

റാഫേല്‍ കരാറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രതിരോധത്തിലാക്കിക്കൊണ്ടാണ് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലാങ്ങിന്റെ വെളിപ്പെടുത്തല്‍ എത്തിയത്. ഇത് വലിയ വിവാദങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് യുവ നടന്‍ സിദ്ധാര്‍ത്ഥ്. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് താരം കേന്ദ്ര സര്‍ക്കാരിനെ പരിഹസിച്ചത്. 

'ഫ്രഞ്ച് പ്രസിഡന്റ് അര്‍ബന്‍ നക്‌സലാണോ ജിഹാദിയാണോ അതോ വത്തിക്കാന്‍ ഫണ്ട് ചെയ്യുന്നവനാണോ എന്ന കാര്യത്തില്‍ വളരെ പെട്ടെന്ന് തന്നെ കേന്ദ്ര സര്‍ക്കാര്‍ വ്യക്തത വരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനുള്ളില്‍ കുറച്ച് പോപ്‌കോണ്‍ റെഡിയാക്കാം. ഫ്രഞ്ച് പിക്ചര്‍ ഇനിയും ബാക്കിയുണ്ട്' സിദ്ധാര്‍ത്ഥ് കുറിച്ചു. റേഫേല്‍ ഡീല്‍, അനില്‍ അമ്പാനി, മോദിജീ, പുവര്‍ ഇന്ത്യന്‍ സോള്‍ജ്യര്‍, മേര ഭാരത് കഹാന്‍ എന്നീ ഹാഷ്ടാഗിലാണ് താരത്തിന്റെ പോസ്റ്റ്. 

റാഫേല്‍ കരാറില്‍ റിലയന്‍സിനേയും പങ്കാളിയാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചു എന്നാണ് ഒലാങ്ങിന്റെ വെളിപ്പെടുത്തല്‍. ഇത് കേന്ദ്ര സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com