121 കോടി ജനങ്ങളില്‍ 100 കോടിയും നുഴഞ്ഞുകയറ്റക്കാര്‍; അമിത് ഷായുടെ പ്രസംഗത്തെ പരിഹസിച്ച് കോണ്‍ഗ്രസ്

121 കോടി ജനങ്ങളില്‍ 100 കോടിയും നുഴഞ്ഞുകയറ്റക്കാര്‍; അമിത് ഷായുടെ പ്രസംഗത്തെ പരിഹസിച്ച് കോണ്‍ഗ്രസ്
121 കോടി ജനങ്ങളില്‍ 100 കോടിയും നുഴഞ്ഞുകയറ്റക്കാര്‍; അമിത് ഷായുടെ പ്രസംഗത്തെ പരിഹസിച്ച് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നൂറു കോടി നുഴഞ്ഞുകയറ്റക്കാര്‍ ഉണ്ടെന്നു പൊതുയോഗത്തില്‍ പ്രസംഗിച്ച ബിജെപി അധ്യക്ഷന്‍ അമിത് ഷായെ പരിഹസിച്ച് കോണ്‍ഗ്രസ്. ബിജെപിയുടെ കണക്കില്‍ ഇരുപത്തിയൊന്നു കോടി മാത്രമാണ് ഇന്ത്യയിലെ ജനസംഖ്യയെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല പറഞ്ഞു.

ബിജെപി അധ്യക്ഷന്‍ ഇന്നലെ ന്യൂഡല്‍ഹിയില്‍ നടത്തിയ പ്രസംഗത്തിന്റെ വാര്‍ത്ത ഷെയര്‍ ചെയ്ത് ട്വിറ്ററിലാണ് കോണ്‍ഗ്രസ് വക്താവിന്റെ പരിഹാസം. സുര്‍ജേവാല ട്വിറ്ററില്‍ മുന്നോട്ടുവയ്ക്കുന്ന കണക്കുകള്‍ ഇങ്ങനെ.

ഇന്ത്യയിലെ ജനസംഖ്യ - 121 കോടി 
(2011 സെന്‍സസ് അനുസരിച്ച്)

അമിത് ഷായുടെ കണക്കില്‍ നുഴഞ്ഞുകയറ്റക്കാര്‍ - 100 കോടി

ബിജെപിയുടെ കണക്കില്‍ ഇന്ത്യയിലെ യഥാര്‍ഥ ജനസംഖ്യ - 21 കോടി!

ന്യൂഡല്‍ഹിയില്‍ റാലിയില്‍ സംസാരിക്കുന്നതിനിടെയാണ് അമിത് ഷാ ബംഗ്ലാദേശി കുടിയേറ്റക്കാര്‍ക്കെതിരെ പരാമര്‍ശം നടത്തിയത്. കോടിക്കണക്കിനു വരുന്ന കുടിയേറ്റക്കാര്‍ ചിതലുകളെപ്പോലെയാണെന്നും ഇന്ത്യയിലെ പാവപ്പെട്ടവര്‍ക്കു കിട്ടേണ്ട ഭക്ഷണം ഇവര്‍ തിന്നുതീര്‍ക്കുകയാണെന്നും അമിത് ഷാ കുറ്റപ്പെടുത്തി. ഇന്ത്യക്കാരുടെ ജോലിയും ഇവര്‍ തട്ടിയെടുക്കുന്നു. ഇവര്‍ നാട്ടില്‍ സ്‌ഫോടനങ്ങളുണ്ടാക്കുന്നു, ഇന്ത്യക്കാര്‍ ഇതിന് ഇരയാവുകയാണെന്നും ബിജെപി അധ്യക്ഷന്‍ പറഞ്ഞു. 

2019ല്‍ ബിജെപി അധികാരത്തില്‍ എത്തിയാല്‍ ഇവരില്‍ ഓരോരുത്തരെയും കണ്ടെത്തി പുറത്താക്കുമെന്ന് അമിത് ഷാ പറഞ്ഞു. അസമില്‍ പൗരത്വ രജിസ്റ്ററിലൂടെ നാല്‍പ്പതു ലക്ഷം പേര്‍ അനധികൃത താമസക്കാരെന്നു കണ്ടെത്തിയ നടപടി അമിത് ഷാ ചൂണ്ടിക്കാട്ടി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com