നൂറിലേക്ക് കുതിച്ച് പെട്രോള്‍ വില, 90 രൂപ കടന്നു 

ആദ്യമായാണ് ഒരു മെട്രോ നഗരത്തില്‍ പെട്രോള്‍ വില 90 കടക്കുന്നത്
നൂറിലേക്ക് കുതിച്ച് പെട്രോള്‍ വില, 90 രൂപ കടന്നു 

ന്യൂഡല്‍ഹി : രാജ്യത്ത് പെട്രോള്‍ വില 90 രൂപ കടന്നു. മുംബൈയില്‍  90.08 ആണ് പെട്രോളിന്റെ ഇന്നത്തെ വില. ആദ്യമായാണ് ഒരു മെട്രോ നഗരത്തില്‍ പെട്രോള്‍ വില 90 കടക്കുന്നത്. ഞായറാഴ്ച പെട്രോള്‍ വില ലിറ്ററിന് 89.97 രൂപയായിരുന്നു. 

ഇന്ന് 11 പൈസയാണ് പെട്രോളിന് കൂടിയത്. ഞായറാഴ്ച 17 പൈസ വര്‍ധിച്ചാണ് പെട്രോളിന് 89.97 രൂപയിലെത്തിയിരുന്നത്. ഡീസലിന് ഇന്നലെ ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ എന്നിവിടങ്ങളിലെല്ലാം 10 പൈസ വര്‍ധിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com