ഇത് മഞ്ഞുകട്ടയോ? ; ബം​ഗലൂരുവിലെ തടാകങ്ങൾ നുരഞ്ഞുപൊന്തി

ബം​ഗലൂരു ​ന​ഗ​രത്തിലെ ബെലന്തൂർ, വർത്തൂർ തടാകങ്ങളുടെ സമീപത്തെ റോഡുകളിലേക്കും കെട്ടിടങ്ങളിലേക്കും വിഷപ്പത പരന്നത് ആശങ്കയ്ക്ക്  ഇടയാക്കി
 ഇത് മഞ്ഞുകട്ടയോ? ; ബം​ഗലൂരുവിലെ തടാകങ്ങൾ നുരഞ്ഞുപൊന്തി

ബം​ഗലൂരു: ബംഗലൂരുവിലെ തടാകങ്ങൾ വീണ്ടും മഞ്ഞുകട്ടകൾ പോലെ നുരഞ്ഞുപൊന്തി. കനത്ത മഴയ്ക്ക് പിന്നാലെയാണ് സംഭവം. ബം​ഗലൂരു ​ന​ഗ​രത്തിലെ ബെലന്തൂർ, വർത്തൂർ തടാകങ്ങളുടെ സമീപത്തെ റോഡുകളിലേക്കും കെട്ടിടങ്ങളിലേക്കും വിഷപ്പത പരന്നത് ആശങ്കയ്ക്ക്  ഇടയാക്കി.

രാസമാലിന്യങ്ങൾ കൂടുതൽ ഒഴുകിയെത്തിയതാണ് തടാകം പതഞ്ഞുപൊങ്ങാൻ കാരണമെന്നാണ് വിലയിരുത്തൽ. ഇന്നലെ വൈകീട്ട് പെയ്ത കനത്ത മഴയിൽ നഗരത്തിന്‍റെ താഴ്ന്ന പ്രദേശങ്ങൾ വെളളത്തിനടിയിലായി.  ഇതിന് മുൻപും സമാനമായ നിലയിൽ തടാകങ്ങളിൽ വിഷപ്പത ദൃശ്യമായിട്ടുണ്ട്. ഇത് ആവർത്തിക്കുന്നതിൽ ന​ഗരവാസികളുടെ ഇടയിൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com