ക്രിമിനല്‍ രാഷ്ട്രീയക്കാരെക്കൊണ്ട് രാജ്യത്തിനു മടുത്തു; മാര്‍ഗനിര്‍ദേശവുമായി സുപ്രിം കോടതി

ക്രിമിനല്‍ രാഷ്ട്രീയക്കാരെക്കൊണ്ട് രാജ്യത്തിനു മടുത്തു; മാര്‍ഗനിര്‍ദേശവുമായി സുപ്രിം കോടതി

ക്രിമിനല്‍ രാഷ്ട്രീയക്കാരെക്കൊണ്ട് രാജ്യത്തിനു മടുത്തു; മാര്‍ഗനിര്‍ദേശവുമായി സുപ്രിം കോടതി

ന്യൂഡല്‍ഹി: രാഷ്ട്രീയത്തിലെ ക്രിമിനലുകള്‍ ജനാധിപത്യത്തിന് ബാധ്യതയാണെന്ന് സുപ്രിം കോടതി. സമ്പത്തും കൈക്കരുത്തുംകൊണ്ട് ഭരണം നടത്തുന്നവരാല്‍ രാജ്യം മടുത്തിരിക്കുകയാണെന്ന്, രാഷ്ട്രീയത്തിലെ ക്രിമിനല്‍വത്കരണം തടയുന്നതുമായി ബന്ധപ്പെട്ട കേസില്‍ വിധി പറഞ്ഞുകൊണ്ട് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ചൂണ്ടിക്കാട്ടി. വര്‍ധിച്ചുവരുന്ന ക്രിമിനല്‍വത്കരണം തടയാന്‍ പാര്‍ലമെന്റ് ഇടപെടണമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് ആവശ്യപ്പെട്ടു.

ക്രിമിനല്‍ കേസില്‍ കുറ്റം ചുമത്തപ്പെടുന്നവരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതു വിലക്കാനാവില്ലെന്നു വ്യക്തമാക്കിയെങ്കിലും രാഷ്ട്രീയത്തിലെ ക്രിമിനല്‍വത്കരണം തടയാന്‍ സുപ്രിം കോടതി മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു. രാഷ്ട്രീയത്തിലെ സംശുദ്ധത പ്രധാനമാണെന്നും ഇതുറപ്പുവരുത്താന്‍ പാര്‍ലമെന്റ് ഇടപെടണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

രാഷ്ട്രീയത്തിലെ ക്രിമിനല്‍വതരണം തടയുകയെന്ന ലക്ഷ്യത്തെട സുപ്രിം കോടതി മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍: 

തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ കേസുവിവരങ്ങള്‍ വെളിപ്പെടുത്തണം.

സ്ഥാനാര്‍ഥികളുടെ ക്രിമിനല്‍ കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണം.

തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള നാമനിര്‍ദേശ പത്രികയില്‍ കേസുവിവരങ്ങള്‍ രേഖപ്പെടുത്താന്‍ സംവിധാനമുണ്ടാക്കണം.

സ്ഥാനാര്‍ഥികളുടെ കേസുവിവരങ്ങള്‍ മാധ്യമങ്ങളിലെ പാര്‍ട്ടികള്‍ ജനങ്ങളെ അറിയിക്കണം.

ക്രിമിനലുകള്‍ രാഷ്ട്രീയത്തിലും നിയമ നിര്‍മാണ പ്രക്രിയയിലും ഇല്ലെന്ന് ഉറപ്പുവരുത്താന്‍ പാര്‍ലമെന്റ് നിയമ നിര്‍മാണം നടത്തണം.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ റോഹിങ്ടണ്‍ നരിമാന്‍, എഎം ഖാന്‍വില്‍ക്കര്‍, ഡിവൈ ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവരുടേതാണ് വിധി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com