കൗ​മാ​ര​ക്കാ​രി​ക​ളാ​യ സ​ഹോ​ദ​രി​മാ​രു​ടെ മൃ​ത​ദേ​ഹം അ​ഴു​ക്കു​ചാ​ലി​ൽ

ബ​സ് ടെ​ർ​മി​നി​ലേ​ക്കെ​ന്നു​പ​റ​ഞ്ഞ് വീ​ട്ടി​ൽ​നി​ന്ന് ഇ​റ​ങ്ങി​യതായിരുന്നു പെൺകുട്ടികൾ.
കൗ​മാ​ര​ക്കാ​രി​ക​ളാ​യ സ​ഹോ​ദ​രി​മാ​രു​ടെ മൃ​ത​ദേ​ഹം അ​ഴു​ക്കു​ചാ​ലി​ൽ

ന്യൂ​ഡ​ൽ​ഹി: കൗ​മാ​ര​ക്കാ​രി​ക​ളാ​യ സ​ഹോ​ദ​രി​മാ​രു​ടെ മൃ​ത​ദേ​ഹം അ​ഴു​ക്കു​ചാ​ലി​ൽ നിന്നും ക​ണ്ടെ​ത്തി. വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഡ​ൽ​ഹി​യി​ലെ രോ​ഹി​ണി​യി​ൽ  അ​ലി​പു​രി​ലാ​യി​രു​ന്നു സം​ഭ​വം. സെ​പ്റ്റം​ബ​ർ 19 മു​ത​ൽ പെൺകുട്ടികളെ കാ​ണാ​നി​ല്ലാ​യി​രു​ന്നു. 

ഇ​തു സം​ബ​ന്ധി​ച്ച് വീട്ടുകാർ പരാതി നൽകിയെങ്കിലും കണ്ടെത്താനായിരുന്നില്ല. വ​ട​ക്കു​കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ  സോ​ലാം​പു​ർ പൊലീ​സ് സ്റ്റേ​ഷ​നിലായിരുന്നു പ​രാ​തി ന​ൽ​കി​യി​രു​ന്നത്. ബ​സ് ടെ​ർ​മി​നി​ലേ​ക്കെ​ന്നു​പ​റ​ഞ്ഞ് വീ​ട്ടി​ൽ​നി​ന്ന് ഇ​റ​ങ്ങി​യതായിരുന്നു പെൺകുട്ടികൾ. ഇവർ പി​ന്നീ​ട് മ​ട​ങ്ങി​യെ​ത്താതായതോടെ വീട്ടുകാർ പൊ​ലീ​സി‌​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

എന്നാൽ തി​ങ്ക​ളാ​ഴ്ച രാ​ത്രി​യോടെ ഇവരുടെ മൃ​ത​ദേ​ഹമാണ് പൊലീസിന് ക​ണ്ടെ​ത്താനായ​ത്. പൊലീ​സ് അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന്  ബ​ന്ധു​ക്ക​ളെ​ത്തി മൃ​ത​ദേ​ഹം തി​രി​ച്ച​റി​ഞ്ഞു. മൃ​ത​ദേ​ഹ​ത്തി​ൽ പ​രി​ക്കേ​റ്റ​തി​ന്‍റെ പാ​ടു​ക​ളൊ​ന്നും കാ​ണാ​നി​ല്ല. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം മാ​ത്ര​മേ മ​ര​ണം സം​ബ​ന്ധി​ച്ച്  സ്ഥി​രീ​ക​ര​ണം ഉ​ണ്ടാ​കു​യെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com