തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്  അപ്രതീക്ഷിത എതിരാളി ? ; വിപ്ലവ കവി ഗദ്ദാര്‍ റാവുവിനെതിരെ മല്‍സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്

പ്രശസ്ത വിപ്ലവ കവി ഗദ്ദാര്‍, ചന്ദ്രശേഖര റാവുവിനെതിരെ ഗജ്‌വെല്‍ മണ്ഡലത്തില്‍ മല്‍സരിച്ചേക്കുമെന്ന് സൂചന
തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്  അപ്രതീക്ഷിത എതിരാളി ? ; വിപ്ലവ കവി ഗദ്ദാര്‍ റാവുവിനെതിരെ മല്‍സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്

ഹൈദരാബാദ് : തെലങ്കാന നിയമസഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ തെലങ്കാന രാഷ്ട്രസമിതി നേതാവും മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖര റാവുവുനെ കാത്തിരിക്കുന്നത് അപ്രതീക്ഷിത എതിരാളിയെന്ന് റിപ്പോര്‍ട്ട്. പ്രശസ്ത വിപ്ലവ കവി ഗദ്ദാര്‍, ചന്ദ്രശേഖര റാവുവിനെതിരെ ഗജ്‌വെല്‍ മണ്ഡലത്തില്‍ മല്‍സരിച്ചേക്കുമെന്ന് സൂചന. 

തൂപ്രനില്‍ നിന്നുള്ള ഞാന്‍ ഗജ്‌വെല്‍ മണ്ഡലത്തിലെ വോട്ടറാണ്. അതേസമയം ചന്ദ്രശേഖര റാവുവാകട്ടെ വരത്തനാണ്. സിദ്ധിപേട്ടാണ് അദ്ദേഹത്തിന്റെ സ്വദേശം. തോക്കിന്‍ കുഴലിലൂടെ മാത്രമേ മാറ്റം വരുത്താനാകൂ എന്ന മാവോയിസ്റ്റ് വിശ്വാസത്തില്‍ നിന്ന് വോട്ടിംഗ് മെഷീനില്‍ വിശ്വാസമര്‍പ്പിച്ചുള്ള മടക്കത്തെക്കുറിച്ചും ഗദ്ദറിന് മറുപടിയുണ്ട്. 

ഇതൊരു യു ടേണ്‍ ഇല്ല. ഇത് മുന്നോട്ടുള്ള പോക്കാണ്. മുമ്പ് തെലങ്കാന സംസ്ഥാനം രൂപീകരിക്കാന്‍ പാര്‍ലമെന്റില്‍ ബില്‍ അവതരിപ്പിക്കാന്‍ ആവശ്യപ്പെട്ടത് യു ടേണ്‍ ആണോ ? ഇപ്പോള്‍ എല്ലാ മാവോയിസ്റ്റ് പാര്‍ട്ടികളും തെരഞ്ഞെടുപ്പില്‍ സഹകരിക്കുന്നു. ഇത് യു ടേണാണോ ? ഗദ്ദര്‍ ചോദിക്കുന്നു. മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവിനെ ആര്‍ക്കും യഥേഷ്ടം കാണാനാകില്ലെന്നും ഗദ്ദാര്‍ പറഞ്ഞു. 

ഗുമ്മാടി വിറ്റല്‍ രാവു എന്ന ഗദ്ദര്‍ ഈ വര്‍ഷം ജൂലൈയിലാണ് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തത്. തെലങ്കാനയിലെ മേഡക് ജില്ലയിലെ തൂപ്രനിലെ വോട്ടറാണ് 70 കാരനായ ഗദ്ദര്‍ ഇപ്പോള്‍. നക്‌സല്‍ പ്രസ്ഥാനത്തോട് ആഭിമുഖ്യം പുലര്‍ത്തിയിരുന്ന, ഇതേവരെ തെരഞ്ഞെടുപ്പുകളില്‍ വോട്ടു ചെയ്യാതിരുന്ന ഗദ്ദറിന്റെ ഈ നീക്കം അന്ന് ആളുകളെ അമ്പരപ്പിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com