രാജ്യത്തെ ഇന്റര്‍നെറ്റിന് വേഗം കൂടും: സെക്കന്റില്‍ 100 ജിഗാബൈറ്റ് സ്പീഡിലേക്കെത്താന്‍ ഐഎസ്ആര്‍ഒയുടെ ഉപഗ്രഹങ്ങള്‍

ഇന്റര്‍നെറ്റിന്റെ വേഗത കുറവ് പരിഹരിക്കാന്‍ ഐഎസ്ആര്‍ഒയുടെ പുതിയ ഉപഗ്രങ്ങള്‍ എത്തുന്നു
രാജ്യത്തെ ഇന്റര്‍നെറ്റിന് വേഗം കൂടും: സെക്കന്റില്‍ 100 ജിഗാബൈറ്റ് സ്പീഡിലേക്കെത്താന്‍ ഐഎസ്ആര്‍ഒയുടെ ഉപഗ്രഹങ്ങള്‍

ന്യൂഡല്‍ഹി: ഇന്റര്‍നെറ്റിന്റെ വേഗത കുറവ് പരിഹരിക്കാന്‍ ഐഎസ്ആര്‍ഒയുടെ പുതിയ ഉപഗ്രങ്ങള്‍ എത്തുന്നു. 2019ലെ അവസാനത്തോടെ നിക്ഷേപിക്കുന്ന നാല് ഹെലി ഡ്യൂട്ടി കമ്മ്യൂണിക്കേഷന്‍ സാറ്റലൈറ്റുകളുടെ വരവോടെ രാജ്യത്ത് ഇന്റര്‍നെറ്റിന്റെ വേഗത കുറവ് പരിഹരിക്കാനാവുമെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ.ശിവന്‍ പറഞ്ഞു. 

ഈ സാറ്റലൈറ്റുകളുടെ സഹായത്തോടെ സെക്കന്റില്‍ 100 ജിഗാബൈറ്റ് വേഗത ലഭിക്കും. ജി-സാറ്റ് 19 കഴിഞ്ഞ വര്‍ഷം ജൂണില്‍ വിക്ഷേപിച്ചിരുന്നു. ജി-സാറ്റ് 29 നവംബറില്‍ വിക്ഷേപിക്കും. 5.7ടണ്‍ ഭാരമുള്ള ഏറ്റവും ഭാരംകൂടിയ സാറ്റലൈറ്റായ ജി-സാറ്റ് 11ഫ്രഞ്ച് ഗിനിയയില്‍ നിന്ന് ഡിസംബറില്‍ വിക്ഷേപിക്കും. ജി-സാറ്റ് 20ന്റെ വിക്ഷേപണം അടുത്ത വര്‍ഷമുണ്ടാകും, അദ്ദേഹം വ്യക്തമാക്കി. ഈ ഉപഗ്രഹങ്ങള്‍ എല്ലാം ചേരുമ്പോള്‍ രാജ്യത്ത് ഹൈസ്പീഡ് ഇന്റര്‍നെറ്റ് സാധ്യമാകും,പ്രത്യേകിച്ച ഗ്രാപ്രദേശങ്ങളില്‍,അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ സാറ്റലൈറ്റുകളിലെ ഫ്രീക്വന്‍സി ലെവല്‍ കൂട്ടാന്‍ വേണ്ടി ഉപയോഗിക്കുന്ന മള്‍ട്ടിപ്പിള്‍ സ്‌പോട്ട് ബീമുകള്‍ ഇന്റര്‍നെറ്റിന്റെ വേഗം വര്‍ധിപ്പിക്കും. 
ഒരു സ്‌പോട്ട് ബീം സിഗ്നലിന് ഭൂമിയിലെ ഒരു നിശ്ചിത പ്രദേശത്ത് മാത്രമേ എത്തിച്ചേരാന്‍ സാധിക്കുകയുള്ളു. മള്‍ട്ടിപ്പിള്‍ ബീം സിഗ്നലുകള്‍ക്ക് രാജ്യത്തിന്റെ മുഴുവന്‍ പ്രദേശങ്ങളിലും എത്തിച്ചേരാന്‍ സാധിക്കും. 

ലോകത്തെ ഏറ്റവുമധികം ഇന്റര്‍നെറ്റ് ഉപയോക്താക്കളുള്ള രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. 500 ദശലക്ഷം ആളുകളാണ് ഇന്ത്യയില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത്. എന്നാല്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സ്പീഡിന്റെ കാര്യത്തില്‍ ഇന്ത്യയ്ക്ക് 109ാം സ്ഥാനമാണുള്ളത്. ഫിക്‌സഡ് ബ്രോഡ്ബാന്റ് സ്പീഡിന്റെ കാര്യത്തില്‍ 76ാം സ്ഥാനത്താണ് രാജ്യം. രാജ്യത്തിന്റെ ശരാശരി മൊബൈല്‍ സ്പീഡ് 8.8എംബിപിഎസും ബ്രോഡ്ബാന്റ് സ്പീഡ് 18.82 എംബിപിഎസും ആണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com