റഫേല്‍: ഇതൊരു തുടക്കം മാത്രം, കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറകേയെന്ന് രാഹുല്‍ ഗാന്ധി

റഫേല്‍ ഇടപാടില്‍ കേന്ദ്രസര്‍ക്കാരിന് എതിരെ വീണ്ടും വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി
റഫേല്‍: ഇതൊരു തുടക്കം മാത്രം, കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറകേയെന്ന് രാഹുല്‍ ഗാന്ധി

അമേഠി: റഫേല്‍ ഇടപാടില്‍ കേന്ദ്രസര്‍ക്കാരിന് എതിരെ വീണ്ടും വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. റഫേല്‍ ഇടപാടില്‍ ഇതുവരെയുണ്ടായ വെളിപ്പെടുത്തലുകള്‍ ഒരു തുടക്കം മാത്രമാണ്.  മൂന്നുമാസത്തിനുള്ളില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്ന് രാഹുല്‍ അമേഠിയില്‍ പറഞ്ഞു. 

മോദി രാജ്യത്തിന്റെ കാവല്‍ക്കാരനല്ല,കള്ളനാണെന്നും അദ്ദേഹം ആവര്‍ത്തിച്ചു. ബിജെപി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന വിഷയങ്ങളിലെല്ലാം മൗനം പാലിക്കുന്ന മോദി മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം അമേഠിയില്‍ സോഷ്യല്‍ മീഡിയ വോളന്റിയേഴ്‌സ് ക്യാമ്പില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com