ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ട്വിറ്ററില്‍ 'മലയാളത്തില്‍'

ആഭ്യന്തരമന്ത്രിയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ പേരിന്റെ സ്ഥാനത്താണ് രാജ്‌നാഥ് സിങ് എന്ന് മലയാളത്തില്‍ കൊടുത്തിരിക്കുന്നത്
ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ട്വിറ്ററില്‍ 'മലയാളത്തില്‍'

ന്യൂഡല്‍ഹി: ഭാഷാ സ്‌നേഹമാണോ എന്ന് അറിയില്ല, കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ട്വിറ്ററില്‍ മലയാളത്തില്‍. ആഭ്യന്തരമന്ത്രിയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ പേരിന്റെ സ്ഥാനത്താണ് രാജ്‌നാഥ് സിങ് എന്ന് മലയാളത്തില്‍ കൊടുത്തിരിക്കുന്നത്.  രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി കേരളത്തിലേക്ക് പുറപ്പെട്ടു എന്ന് കാണിച്ച് അദ്ദേഹം നല്‍കിയിരിക്കുന്ന ട്വിറ്റാണ് ശ്രദ്ധയില്‍പ്പെട്ടത്.

രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി കേരളത്തിലേക്ക് പുറപ്പെട്ടു എന്നതാണ് ട്വിറ്റിലെ ഉളളടക്കം.നാളെ എറണാകുളത്ത് നടക്കുന്ന ബിജെപി സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കുകയാണ് സന്ദര്‍ശനത്തിന്റെ മുഖ്യ അജന്‍ണ്ടയെന്നും വ്യക്തമാക്കുന്ന ട്വിറ്റ് ഇംഗ്ലീഷിലാണ്. എന്നാല്‍ ട്വിറ്റര്‍ ഹാന്‍ഡിലില്‍ പേരിന്റെ സ്ഥാനത്താണ് മലയാളത്തില്‍ രാജ്‌നാഥ് സിങ് തെളിഞ്ഞുകാണുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com