'ഈ രക്ഷപ്പെടല്‍ മഹാത്ഭുതം, അല്ലാതെ എന്തുപറയാന്‍'; കുട്ടി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് ( വീഡിയോ)
തലനാരിഴയ്ക്ക് രക്ഷപ്പെട്ടു എന്നത് സ്ഥിരം കേള്‍ക്കുന്ന ഒരു വാചകമാണ്. എന്നാല്‍ മുംബൈയില്‍ നിന്നുളള ഈ ദൃശ്യങ്ങള്‍ കണ്ടാല്‍ ഒരു നിമിഷം ശ്വാസം നിലച്ചുപോകും. കാറിടിച്ച് സെക്കന്‍ഡുകളോളം വലിച്ചുകൊണ്ടുപോയ കുട്ടി അത്ഭുതകരമായി രക്ഷപ്പെടുന്ന ദൃശ്യങ്ങളാണ് സാമൂഹ്യമാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുന്നത്.
മുംബൈ ചെമ്പൂരിലാണ് സംഭവം. കെട്ടിടത്തിന്റെ പാര്‍ക്കിങ് സ്ഥലത്ത് കുട്ടികള്‍ കളിച്ചുകൊണ്ടിരിക്കേ, ഒരു ആണ്‍കുട്ടി അപകടത്തില്‍പ്പെടുന്നതാണ് ദൃശ്യങ്ങളില്‍ ആദ്യം തെളിയുന്നത്. ഒരു കാറിന്റെ മുന്പില് ഷൂവിന്റെ ലെയ്സ് കെട്ടാന്‍ കുനിഞ്ഞിരിക്കുകയാണ് കുട്ടി. ഇതിനിടയില്‍ കുട്ടിയെ കാണാതെ വാഗണ്‍ ആര് കാര്‍ മുന്നോട്ട് എടുക്കുകയാണ് വാഹന ഉടമ. ഇനിയാണ് കാഴ്ചക്കാരുടെ നെഞ്ചിടിപ്പ് വര്‍ധിപ്പിക്കുന്ന സംഭവം.
കാറിടിച്ചതിനെ തുടര്‍ന്ന് മുന്നില്‍ അകപ്പെട്ടു പോയ കുട്ടിയെയും വലിച്ച് കാര്‍ സെക്കന്‍ഡുകളോളം മുന്നോട്ടുപോയി.നിമിഷങ്ങള്‍ക്കകം കുട്ടി മറയുന്നതും ദൃശ്യങ്ങളില്‍ കാണാം. അടുത്ത നിമിഷം മുന്നോട്ട് കുതിക്കുന്ന കാറിന്റെ അടിയില്‍ നിന്ന് കുട്ടി എഴുന്നേറ്റ് വരുമ്പോഴാണ് കാഴ്ചക്കാര്‍ക്ക് ശ്വാസം വീഴുന്നത്. തുടര്‍ന്ന് വീണ്ടും കൂട്ടുകാരുടെ അടുത്തേയ്ക്ക് കുട്ടി നീങ്ങുന്നതും ദൃശ്യങ്ങളില്‍ കാണാം. ഇതിനിടയില്‍ ഇതൊന്നും അറിയാതെ മറ്റു കുട്ടികള്‍ കളിക്കുകയാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ