ഫോണ്‍ ചാര്‍ജ് ചെയ്യണമെന്ന ആവശ്യവുമായി യാത്രികന്‍ വിമാനത്തിന്റെ കോക്ക്പിറ്റില്‍ കടന്നുകയറി; വിമാനത്തില്‍ നിന്ന് പുറത്താക്കി

മുംബൈ- കൊല്‍ക്കത്ത ഇന്റിഗോ വിമാനത്തിലാണ് സംഭവമുണ്ടായത്
ഫോണ്‍ ചാര്‍ജ് ചെയ്യണമെന്ന ആവശ്യവുമായി യാത്രികന്‍ വിമാനത്തിന്റെ കോക്ക്പിറ്റില്‍ കടന്നുകയറി; വിമാനത്തില്‍ നിന്ന് പുറത്താക്കി

മുംബൈ: മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാനായി വിമാനത്തിന്റെ കോക്പിറ്റില്‍ കയറാന്‍ ശ്രമിച്ച യാത്രികനെ വിമാനത്തില്‍ നിന്ന് പുറത്താക്കി. മുംബൈ- കൊല്‍ക്കത്ത ഇന്റിഗോ വിമാനത്തിലാണ് സംഭവമുണ്ടായത്. കോക്ക്പിറ്റിലേക്ക് അതിക്രമിച്ച്‌ കയറാന്‍ ശ്രമിച്ചയാത്രികനെ വിമാനകമ്പനിയുടെ സുരക്ഷാവിഭാഗം വിമാനത്തില്‍ നിന്ന് ഇറക്കിയശേഷം മുംബൈ എയര്‍പോര്‍ട്ട് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. ഇയാളെ പിന്നീട് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. 

ഇന്റിഗോ വിമാനം റണ്‍വേയില്‍ കിടക്കുമ്പോഴാണ് സംഭവമുണ്ടാകുന്നത്. തന്റെ മൊബൈല്‍ ചാര്‍ജ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോക്പിറ്റിലേക്ക് കടക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇയാള്‍ക്കെതിരേ വിമാനകമ്പനി നിയമനടപടി സ്വീകരിച്ചു. 

കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നിന്ന് പാട്‌നയിലേക്ക് പോയ വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ യാത്രക്കാരന്‍ ശ്രമിച്ചത് വാര്‍ത്തയായിരുന്നു. വിമാനം പറന്നുയര്‍ന്നതിന് ശേഷമായിരുന്നു ഇത്. സഹയാത്രികര്‍ ഒച്ചവെച്ചതിനെ തുടര്‍ന്ന് വിമാനത്തിലെ ജീവനക്കാര്‍ ഇയാളെ പിടിച്ചുവെച്ച് സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സിന് കൈമാറി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com