ബോര്‍ഡില്‍ നേതാക്കന്‍മാരുടെ തലമാത്രമല്ല, ജാതിയും സമുദായവും; ഇതാണ് കോണ്‍ഗ്രസ്

ബോര്‍ഡില്‍ നേതാക്കന്‍മാരുടെ തലമാത്രമല്ല, ജാതിയും സമുദായവും; ഇതാണ് കോണ്‍ഗ്രസ്
ബോര്‍ഡില്‍ നേതാക്കന്‍മാരുടെ തലമാത്രമല്ല, ജാതിയും സമുദായവും; ഇതാണ് കോണ്‍ഗ്രസ്


പറ്റ്‌ന: ബോര്‍ഡുകളിലും പോസ്റ്ററുകളിലും വിവിധ പോസുകളില്‍ നേതാക്കന്‍മാരുടെ ചിത്രങ്ങള്‍ പ്രചരിക്കാറുണ്ട്. എന്നാല്‍ പേരിനൊപ്പം ജാതിയും സമുദായവും വിളിച്ചു പറഞ്ഞാണ് കോണ്‍ഗ്രസിന്റെ പുതിയ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. പറ്റ്‌നയിലെ ചൗരയിലെ ആദായ നികുതി ഓഫീസിന് മുന്നില്‍ പ്രത്യക്ഷപ്പെട്ട കൂറ്റന്‍ബോര്‍ഡിലാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയോടൊപ്പം നേതാക്കളുടെ ജാതിയും ഫോട്ടോയും പതിച്ച ബോര്‍ഡ് സ്ഥാപിച്ചത്.

ദേശീയ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് ഈ വാര്‍ത്ത പുറത്ത് വിട്ടത്. ഇതിന് പിന്നാലെ കോണ്‍ഗ്രസിന്റെ ബോര്‍ഡ് സോഷ്യല്‍ മീഡിയയില്‍ വൈറലായി. ബീഹാറിലെ പാര്‍ട്ടിയെ നയിക്കാന്‍ പുതുതായി രൂപികരിച്ച സമിതി അംഗങ്ങളാണ് ബോര്‍ഡിലുള്ളത്. രാഹുലിനെ കൂടാതെ സോണിയാ ഗാന്ധിയും ്പ്രണബ് മുഖര്‍ജിയും മറ്റ് ദേശീയ നേതാക്കന്‍മാരും ചിത്രത്തില്‍ ഇടം നേടിയിട്ടുണ്ട്.

ദളിത് സമുദായം, രജപുത് സമുദായം, ബ്രാഹ്മണണ്‍ സമുദായം, പിച്ചടാ സമുദായം, മുസ്ലീം സമുദായം, ഭൂമിഹാര്‍ സമുദായം എന്നിങ്ങനെയാണ് നേതാക്കന്‍മാരുടെ ചിത്രത്തിന് താഴെ രേഖപ്പെടുത്തിയത്. രാഹുല്‍ ഗാന്ധിയുടെ ചിത്രത്തിന് നേരെ ബ്രാഹ്മണസമുദായം എന്നാണ് എഴുതി ചേര്‍ത്തത്.

നേരത്തെ രാഹുല്‍ ഗാന്ധിയുടെ ഭോപ്പാല്‍ സന്ദര്‍ശനത്തിനിടെ രാഹുല്‍ ശിവഭക്തനെന്ന് വിളിച്ചോതുന്ന ബാനറുകളും പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനെതിരെ ബിജെപി രംഗത്തെത്തിയിരുന്നു. ജാതിയും സമുദായവും തിരിച്ച് ബോര്‍ഡ് വന്നതിന് പിന്നാലെ കോണ്‍ഗ്രസിന്റെ മതേതരമുഖം മൂടി പുറത്തുവന്നിരിക്കുകയാണെന്ന് ബിജെപി കുറ്റപ്പെടുത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com