ഭാരത് ബന്ദിന്റെ പേരില്‍ പൊലീസ് ദലിത് കുട്ടികളെ അന്യായമായി തടവില്‍ പാര്‍പ്പിച്ചു; ദുരിതങ്ങള്‍ വിവരിച്ച് കുട്ടികള്‍; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്

ഏപ്രില്‍ രണ്ടിന് നടന്ന ബന്ദിനിടയില്‍ ആളുകളെ അറസ്റ്റ് ചെയ്യുന്ന കൂട്ടത്തില്‍ നിരപരാധികളായ ദലിത് കുട്ടികളെ പൊലീസ് മനപ്പൂര്‍വ്വം അറസ്റ്റ് ചെയ്യുകയായിരുന്നു
ഭാരത് ബന്ദിന്റെ പേരില്‍ പൊലീസ് ദലിത് കുട്ടികളെ അന്യായമായി തടവില്‍ പാര്‍പ്പിച്ചു; ദുരിതങ്ങള്‍ വിവരിച്ച് കുട്ടികള്‍; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്


പട്ടികവിഭാഗങ്ങള്‍ക്ക് എതിരെയുള്ള അതിക്രമങ്ങള്‍ തടയാനുള്ള നിയമത്തില്‍ മാറ്റങ്ങള്‍ വരുത്തിയതില്‍ പ്രതിഷേധിച്ച് ദലിത് സംഘടനകള്‍ നടത്തിയ ഭാരത് ബന്ദിനിടയില്‍ നിരപരാധികളായ കുട്ടികളെ പൊലീസ് അനധികൃതമായി ജയിലിലാക്കിയതായി റിപ്പോര്‍ട്ട്. ഏപ്രില്‍ രണ്ടിന് നടന്ന ബന്ദിനിടയില്‍ ആളുകളെ അറസ്റ്റ് ചെയ്യുന്ന കൂട്ടത്തില്‍ നിരപരാധികളായ ദലിത് കുട്ടികളെ പൊലീസ് മനപ്പൂര്‍വ്വം അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് നാഷണല്‍ ദലിത് മൂവ്‌മെന്റ് ഓഫ് ജസ്റ്റിസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 

പൊലീസിന്റെ അതിക്രമങ്ങള്‍ വെളിപ്പെടുത്തി നിരവധി കുട്ടികളാണ് ഇപ്പോള്‍ രംഗത്ത്് വന്നിരിക്കുന്നത്. ഡല്‍ഹിയിലെ പന്ത്രണ്ടു വയസ്സുകാരന്‍ അഭയിയെ അമ്മായിയുടെ വീട്ടില്‍ നിന്ന് മടങ്ങുന്ന വഴിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മീററ്റിലെ ജുവനൈല്‍ ഹോമില്‍ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭങ്ങള്‍ മറക്കാനുള്ള ശ്രമത്തിലാണ് അഭയ് ഇപ്പോള്‍. 

'ഞാന്‍ അമ്മായിയുടെ വീട്ടില്‍ നിന്ന് മടങ്ങിവരുകയായിരുന്നു. പൊലീസ് എന്റെ പേരും ജാതിയും ചോദിച്ചു. എന്നിട്ട് അറസ്റ്റ് ചെയ്തു. ജുവനൈല്‍ ഹോമില്‍ എന്നെക്കൊണ്ട് മുറ്റമടിപ്പിക്കുകയും ടോയിലറ്റുകള്‍ വൃത്തിയാക്കിപ്പിക്കുയും ചെയ്യിപ്പിച്ചു. സംഭവിക്കാനുള്ളതെല്ലാം സംഭവിച്ചു. അതെല്ലാം മറന്നുകളഞ്ഞ് പഠിത്തത്തില്‍ ശ്രദ്ധിക്കാനാണ്  എന്റെ അച്ഛന്‍ പറഞ്ഞത'്- ജാദവ് വിഭാഗക്കാരനായ അഭയ് പറയുന്നു. 

നാഷണല്‍ ദലിത് മൂവ്‌മെന്റ് ഫോര്‍ ഓഫ് ജസ്റ്റിസിന്റെ റിപ്പോര്‍ട്ട് പ്രകാരം അഭയെപ്പോലെ  നിരവധി കുട്ടികളാണ് അകാരണമായി അറസ്റ്റ് ചെയ്യപ്പെട്ടത്. അറസ്റ്റ് ചെയ്തത് കൃത്യമായി അവരുടെ കുടുംബങ്ങളെ അറിയിച്ചിട്ടുമില്ല.

പതിനേഴുവയസ്സുകാരനായ കരണിനെ പത്താംക്ലാസ് പരീക്ഷ പോലും എഴുതാന്‍ സമ്മതിക്കാതെയാണ് പൊലീസ് തടവില്‍ വച്ചത്. വീട്ടിലെ ചെറുകിട കച്ചവടത്തിന് വേണ്ടി സാധനങ്ങള്‍ പുറത്തുപോയ കരണിനെ പൊലീസ് മര്‍ദിച്ച് ജയിലിലാക്കുകയായിരുന്നു. ഇനിയെന്താണ് ചെയ്യാനുള്ളത് എന്ന് തനിക്കറിയില്ല എന്ന് കരണ്‍ പറുയുന്നു. തനിക്കെതിരെയുള്ള ചാര്‍ജുകള്‍ നീക്കുമെന്ന പ്രതീക്ഷയിലാണ് ഈ പതിനേഴുകാരന്‍.

അംഗപരിമിതയായ അമ്മയ്ക്ക് മരുന്നുവാങ്ങാന്‍ പോകുന്ന വഴിയാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് 13വയസ്സുകാരനായ അമിത് പറയുന്നു. ജൂണ്‍ 19ന് ജാമ്യം ലഭിക്കുന്നതുവരെ അമിതിന്റെ കുടുംബത്തിന് അവനെ കാണാന്‍പോലും സാധിച്ചില്ല. 17വയസ്സുകാരന്‍ അഫ്താബ്  ജുവനൈല്‍ ഹോമിലേക്ക് മാറ്റുന്നതിന് മുമ്പ് രണ്ടുമാസമാണ് ജയില്‍ വാസമനുഭവിച്ചത്. സെപ്റ്റംബര്‍ 11നാണ് അഫ്താബിന് ജാമ്യം ലഭിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com