വാഗ്ദാനം പരീക്ഷയില്‍ നല്ല മാര്‍ക്ക്, സൗജന്യ ഭക്ഷണം;  വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച് സ്‌കൂള്‍ ഡയറക്ടര്‍ 

മുംബൈ: പരീക്ഷയില്‍ നല്ല മാര്‍ക്ക് വാഗ്ദാനം ചെയ്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ സ്‌കൂള്‍ ഡയറക്ടറായ 61 കാരന്‍ പീഡിപ്പിച്ചു. കുട്ടികള്‍ക്ക് നല്ല ഭക്ഷണവും ഓഫര്‍ ചെയ്തായിരുന്നു ഇയാളുടെ പീഡനം. മഹാരാഷ്ട്രയിലെ ട്രൈബല്‍ സ്‌കൂളിലായിരുന്നു പീഡനം. പീഡിപ്പിച്ച് സ്‌കൂള്‍ ഡയറക്ടര്‍ അരവിന്ദ് പവാറെയും കൂട്ടാളി മനീഷാ കാംബ്ലെയെയും പൊലീസ് അറസ്റ്റ് ചെയ്്തു. ഇരുവരെയും ഒക്ടോബര്‍ അഞ്ച് വരെ കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടു

സ്‌കൂളിലെ അഞ്ച് വിദ്യാര്‍ത്ഥികളെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. ഇരുവര്‍ക്കുമെതിരെ പട്ടികജാതി- പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കെതിരെയുള്ള അതിക്രമ നിയമപ്രകാരം കേസെടുത്തതായി പൊലീസ് പറഞ്ഞു.  പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പീഡിപ്പിച്ചതിന് ഇരുവര്‍ക്കുമെതിരെ പോക്‌സോ വകുപ്പും ചുമത്തിയിട്ടുണ്ട്.

സ്‌കൂള്‍ അധികൃതരുടെ പീഡനം സഹിക്കാനാകാതെ 70 വിദ്യാര്‍ത്ഥികള്‍ തൊട്ടടുത്ത സ്‌കൂളിലേക്ക് മാറിപ്പോയതായും സ്‌കൂള്‍ രേഖകള്‍ ഇത് വ്യക്തമാക്കുന്നതായും പൊലീസ് പറഞ്ഞു.പൂനെ, സംഗ്ലി, സതാര തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള കുട്ടികളാണ് സ്‌കൂളിലെ ഭൂരിഭാഗം പേരും.
 
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com