അഖ്‌ലഖിനെ തല്ലിക്കൊന്നിട്ട് മൂന്നുവര്‍ഷം; എങ്ങുമെത്താതെ വിചാരണ, നാട്ടിലേക്ക് മടങ്ങാനാവാതെ കുടുംബം

വീ​ട്ടി​ൽ പ​ശു​മാം​സം സൂ​ക്ഷി​ച്ചെ​ന്നാ​രോ​പി​ച്ച്​ ഉ​ത്ത​ർ​​പ്ര​ദേ​ശി​ലെ ദാ​ദ്രി​യി​ൽ മു​ഹ​മ്മ​ദ്​ അ​ഖ്​​ലാ​ഖി​നെ ​ഗോസംരക്ഷകർ മർദിച്ച്കൊലപ്പെടുത്തിയിട്ട‌് മൂ​ന്നാ​ണ്ട്
അഖ്‌ലഖിനെ തല്ലിക്കൊന്നിട്ട് മൂന്നുവര്‍ഷം; എങ്ങുമെത്താതെ വിചാരണ, നാട്ടിലേക്ക് മടങ്ങാനാവാതെ കുടുംബം

ന്യൂ​ഡ​ൽ​ഹി: വീ​ട്ടി​ൽ പ​ശു​മാം​സം സൂ​ക്ഷി​ച്ചെ​ന്നാ​രോ​പി​ച്ച്​ ഉ​ത്ത​ർ​​പ്ര​ദേ​ശി​ലെ ദാ​ദ്രി​യി​ൽ മു​ഹ​മ്മ​ദ്​ അ​ഖ്​​ല​ഖി​നെ ​ഗോസംരക്ഷകർ മർദിച്ച്കൊലപ്പെടുത്തിയിട്ട‌് മൂ​ന്നാ​ണ്ട്. കേ​സി​ൽ 45 ത​വ​ണ വാ​ദം​കേ​ട്ടി​ട്ടും അ​തി​വേ​ഗ കോ​ട​തി ഇ​തു​വ​രെ വി​ചാ​ര​ണ തു​ട​ങ്ങി​യി​ട്ടി​ല്ല. 

18 പ്ര​തി​ക​ളി​ൽ ഒ​രാ​ൾ മ​രി​ച്ചു. മ​റ്റു 17 പേ​ർ​ക്കും ജാ​മ്യം ല​ഭി​ച്ചു. കൊ​ല​ക്കു​റ്റം, ക​ലാ​പം, നി​യ​മം ലം​ഘി​ച്ച്​ സം​ഘ​ടി​ക്ക​ൽ തു​ട​ങ്ങി വി​വി​ധ വ​കു​പ്പു​ക​ൾ ചേ​ർ​ത്താ​ണ്​ പൊ​ലീ​സ്​ എഫ്ഐആർ ര​ജി​സ്​​റ്റ​ർ ചെ​യ്​​തി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ, മാ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ മു​ഴു​വ​ൻ പ്ര​തി​ക​ൾ​ക്കും ജാ​മ്യം ല​ഭി​ച്ച​താ​യി കു​ടും​ബം പ​റ​യു​ന്നു. 

2015 സെ​പ്റ്റം​ബ​ർ 28ന്​ ​രാ​ത്രി​യാ​ണ്​ അ​ഖ്​​​ലഖിന്റെ വീട് ആ​ക്ര​മി​ക്കു​ന്ന​ത്. മ​ക​ൻ ഡാ​നി​ഷി​ന്​ സാ​ര​മാ​യ പ​രി​ക്കേ​റ്റി​രു​ന്നു. ര​ജ്​​പു​ത്​ വി​ഭാ​ഗം തി​ങ്ങി​പ്പാ​ർ​ക്കു​ന്ന മേ​ഖ​ല​യി​ലെ ഏ​ക മു​സ്​​ലിം വീ​ടാ​ണ്​ അ​ഖ്​​​ലാ​ഖിന്റേത്.  അ​ക്ര​മ​ത്തെ തു​ട​ർ​ന്ന്​ കു​ടും​ബം വീ​ട്​ ഉ​പേ​ക്ഷി​ച്ചു. അ​ഖ്​​​ല​ഖിന്റെ മാ​താ​വ്​ അ​സ്​​ഗ​രി, ഭാ​ര്യ ഇ​ക്രം, മ​ക്ക​ളാ​യ സ​ർ​താ​ജ്, ഷൈ​സ, ഡാ​നി​ഷ്​ എ​ന്നി​വ​ർ എ​യ​ർ​ഫോ​ഴ്​​​സി​ലു​ള്ള മ​ക​​ൻ സി​റാ​ജിന്റെ കൂടെ ഡ​ൽ​ഹി​യി​ലാ​ണ്​ താ​മ​സം.

മൂ​ന്നു​ വ​ർ​ഷ​മാ​യി വീ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങി​പ്പോ​കാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല. നാ​ലു​മാ​സം​ മു​മ്പ്​ പ്ര​തി​ക​ളും അ​വ​രു​ടെ കു​ടും​ബ​വും കേ​സ്​ പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ അ​ഖ്​​​ലഖിന്റെ സ​ഹോ​ദ​ര​ൻ മു​ഹ​മ്മ​ദ്​ ജാ​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്നു. എ​ന്നാ​ൽ, ഭീ​ഷ​ണി​ക്ക്​ വ​ഴ​ങ്ങി​ല്ലെ​ന്നും കേ​സു​മാ​യി ഏ​ത​റ്റം​വ​രെ​യും പോ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 

അഖ്‌ലഖിനെ തല്ലിക്കൊന്ന കേസിലെ പ്രതികളിലൊരാളായ രൂപേന്ദ്ര റാണ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പോകുകയാണ്. ഉത്തര്‍പ്രദേശ് നവനിര്‍മ്മാണ്‍ സേനയാണ് ഇയ്യാളെ മത്സരിപ്പിക്കുന്നത്. അഖ്‌ലഖിനെ കൊലപ്പെടുത്തിയ ഗ്രാമമായ ബിസാദയില്‍ വച്ചുതന്നെ ഔദ്യോഗിക പ്രഖ്യാപനം നടത്താനാണ് പാര്‍ട്ടിയുടെ തീരുമാനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com