ഇമ്രാന്‍ പ്രധാനമന്ത്രി ആയതോടെ പാകിസ്ഥാന്‍ കൂടുതല്‍ ആക്രമണോല്‍സുകരായി ; അതിര്‍ത്തിയില്‍ നിരവധി ഭീകരക്യാമ്പുകള്‍ ആക്രമണത്തിന് തയ്യാറെടുക്കുന്നു : ബിഎസ്എഫ് മേധാവി

ഇന്ത്യന്‍ അതിര്‍ത്തിയില്‍ നിരവധി ഭീകര ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. പലതും അതിര്‍ത്തിയില്‍ നിന്നും ഏഴും അഞ്ചും കിലോമീറ്റര്‍ അകലെ മാത്രമാണ് 
ഇമ്രാന്‍ പ്രധാനമന്ത്രി ആയതോടെ പാകിസ്ഥാന്‍ കൂടുതല്‍ ആക്രമണോല്‍സുകരായി ; അതിര്‍ത്തിയില്‍ നിരവധി ഭീകരക്യാമ്പുകള്‍ ആക്രമണത്തിന് തയ്യാറെടുക്കുന്നു : ബിഎസ്എഫ് മേധാവി

ന്യൂഡല്‍ഹി : ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രി ആയതോടെ പാകിസ്ഥാന്‍ കൂടുതല്‍ ആക്രമണോല്‍സുകരായെന്ന് ബിഎസ്എഫ് മേധാവി കെ കെ ശര്‍മ്മ. സെപ്തംബര്‍ 18 ന് അതിര്‍ത്തിക്കടുത്ത് രാംഗഡ് സെക്ടറില്‍ ബിഎസ്എഫ് ഹെഡ്‌കോണ്‍സ്റ്റബിള്‍ നരേന്ദര്‍ സിംഗിന്റെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവം ഇമ്രാന്‍ പ്രധാനമന്ത്രി ആയതിന് ശേഷമാണ്. പാക് സൈന്യത്തിലെ ബോര്‍ഡര്‍ ആക്ഷന്‍ ടീമാണ് ഈ ക്രൂരകൃത്യം ചെയ്തത്. 

മുന്‍കാലങ്ങളെ അപേക്ഷിച്ച്, ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രി ആയതോടെ അതിര്‍ത്തിയില്‍ പാക് ബോര്‍ഡര്‍ ആക്ഷന്‍ ടീം കൂടുതല്‍ ആക്രമണോല്‍സുകരായിരിക്കുകയാണെന്നും ബിഎസ്എഫ് മേധാവി പറഞ്ഞു. ഇത് നേരിടാന്‍ നാം ശക്തമായ മുന്‍കരുതല്‍ സ്വീകരിക്കണം. കൊല്ലപ്പെട്ട ഹെഡ്‌കോണ്‍സ്റ്റബിള്‍ നരേന്ദര്‍ സിംഗിന്റെ നെഞ്ചില്‍ മൂന്ന് വെടിയേറ്റ മുറിവുകളും കഴുത്ത് മുറിച്ചിരുന്നതായും ബിഎസ്എഫ് മേധാവി പറഞ്ഞു. 

സംഭവം നടന്നതിന് പിന്നാലെ പാക് സൈന്യത്തിന്റെ ഭാഗത്തുനിന്ന് യാതൊരു വെടിവെപ്പോ പ്രകോപനമോ ഉണ്ടായില്ല. തിരിച്ചടി ഭയന്ന് ഇവര്‍ അതിര്‍ത്തിയില്‍ നിന്നും പിന്‍വാങ്ങുകയായിരുന്നു. ഇന്ത്യന്‍ അതിര്‍ത്തിയില്‍ നിരവധി ഭീകര ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. പലതും അതിര്‍ത്തിയില്‍ നിന്നും ഏഴും അഞ്ചും കിലോമീറ്റര്‍ അകലെ മാത്രമാണ്.  ഇവിടങ്ങളില്‍ നൂറുകണക്കിന് ഭീകരരാണ് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാനും ആക്രമണം അഴിച്ചുവിടാനും തയ്യാറെടുത്ത് കാത്തിരിക്കുന്നതെന്നാണ് സൂചനയെന്നും ബിഎസ്എഫ് മേധാവി വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com