വിവാഹപ്പിറ്റേന്ന് നവ വധുവിനെ ഭര്‍ത്താവിന്റെ സഹോദരനും മന്ത്രവാദിയും  ചേര്‍ന്ന്‌ ബലാത്സംഗം ചെയ്തു, യുവതിയുടെ വസ്ത്രങ്ങള്‍ കത്തിച്ചെന്നും പരാതി

യുവതിയുടെ പിതാവാണ് പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. സെപ്തംബര്‍ 12 നായിരുന്നു ഇവരെ വിവാഹം കഴിച്ചയച്ചത്. 
വിവാഹപ്പിറ്റേന്ന് നവ വധുവിനെ ഭര്‍ത്താവിന്റെ സഹോദരനും മന്ത്രവാദിയും  ചേര്‍ന്ന്‌ ബലാത്സംഗം ചെയ്തു, യുവതിയുടെ വസ്ത്രങ്ങള്‍ കത്തിച്ചെന്നും പരാതി


യമുനാ നഗര്‍: ഹരിയാനയിലെ യമുനാ നഗറില്‍ വിവാഹപ്പിറ്റേന്ന് വധുവിനെ ഭര്‍ത്താവിന്റെ ബന്ധുക്കളും മന്ത്രവാദിയും ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു. യുവതിയുടെ പിതാവാണ് പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. സെപ്തംബര്‍ 12 നായിരുന്നു ഇവരെ വിവാഹം കഴിച്ചയച്ചത്. 

വിവാഹം കഴിഞ്ഞതിന്റെ പിറ്റേ ദിവസം മന്ത്രവാദിയെ ഭര്‍തൃ വീട്ടുകാര്‍ ക്ഷണിച്ചു. യുവതിക്ക് മത്ത് പിടിക്കുന്ന ദ്രാവകം കുടിക്കാന്‍ നല്‍കി മയക്കിയ ശേഷം ഭര്‍ത്താവിന്റെ സഹോദരനും സഹോദരിയുടെ ഭര്‍ത്താവും ചേര്‍ന്ന് ബലാത്സംഗം ചെയ്തു. മന്ത്രവാദിയും പിന്നീടുള്ള ദിവസങ്ങളില്‍ ബലാത്സംഗം ചെയ്തുവെന്നും യുവതിയുടെ അച്ഛന്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

പെണ്‍കുട്ടിക്ക് ഗുരുതര മാനസിക പ്രശ്‌നങ്ങളുണ്ടെന്ന് ഭര്‍തൃവീട്ടുകാര്‍ വിളിച്ച് പറഞ്ഞത് അനുസരിച്ച് താന്‍ എത്തിയപ്പോള്‍ മകള്‍ ബോധരഹിതയായി കിടക്കുകയായിരുന്നുവെന്നും അച്ഛന്‍ നല്‍കിയ പരാതിയിലുണ്ട്. ബലാത്സംഗത്തിന്റെ തെളിവുകള്‍ നശിപ്പിക്കുന്നതിനായി വസ്ത്രങ്ങള്‍ കത്തിച്ചു കളഞ്ഞതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ് എന്ന് യമുനാനഗര്‍ പൊലീസ് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com