ജീവിക്കാന്‍ ലജ്ജ തോന്നി; സ്‌കൂള്‍ വീട്ട് മടങ്ങവെ കൂട്ടബലാത്സംഗത്തിനിരയായ 14കാരി ആത്മഹത്യ ചെയ്തു

ജീവിക്കാന്‍ ലജ്ജ തോന്നി - സ്‌കൂള്‍ വീട്ട് മടങ്ങവെ കൂട്ടബലാത്സംഗത്തിനിരയായ 14കാരി ആത്മഹത്യ ചെയ്തു
ജീവിക്കാന്‍ ലജ്ജ തോന്നി; സ്‌കൂള്‍ വീട്ട് മടങ്ങവെ കൂട്ടബലാത്സംഗത്തിനിരയായ 14കാരി ആത്മഹത്യ ചെയ്തു

കൊല്‍ക്കത്ത: പതിനാലു വയസ്സുകാരിയെ മൂന്ന് പേര്‍ ചേര്‍ന്ന് കൂട്ടമായി ബലാത്സംഗം ചെയ്തതിന് പിന്നാലെ പീഡനത്തിന് ഇരയായ പെണ്‍കുട്ടി മനം നൊന്ത് ആത്മഹത്യ ചെയ്തു. സംഭവത്തിന് പിന്നാലെ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. ബംഗാളിലെ 24 പര്‍ഗാനയിലാണ് ശനിയാഴ്ചയാണ് സംഭവം

വെള്ളിയാഴ്ച സ്‌കൂളില്‍ നിന്നും വീട്ടിലേക്ക് തിരിച്ചുവരുമ്പോഴാണ് പതിനാലുകാരി കൂട്ടബലാത്സംഗത്തിന് ഇരയായത്. പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം പ്രതികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. വീട്ടിലെത്തി വിവരങ്ങള്‍ പെണ്‍കുട്ടി രക്ഷിതാക്കളെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ സംഭവത്തിത്തിന് പിന്നാലെ മാനസിക നില തെറ്റിയ പെണ്‍കുട്ടി കയറില്‍ തുങ്ങി ജീവനൊടുക്കുകയായിരുന്നു.

സംഭവത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. മറ്റ് പ്രതികളെ തിരിച്ചറിഞ്ഞതായി ബംഗാള്‍ പൊലീസ് പറഞ്ഞു. പ്രതികളെ പിടിക്കാന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയതായും പൊലീസ് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com