ഞെട്ടിക്കുന്ന റിപ്പോർട്ട്; ഇന്ത്യൻ അതിർത്തി ലംഘിച്ച ഹെലികോപ്റ്ററിൽ വിവിഎെപി ?

ഇന്ത്യൻ അതിർത്തി ലംഘിച്ച് പറന്ന പാക്കിസ്ഥാൻ ഹെലികോപ്റ്ററിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ  പുറത്ത്
ഞെട്ടിക്കുന്ന റിപ്പോർട്ട്; ഇന്ത്യൻ അതിർത്തി ലംഘിച്ച ഹെലികോപ്റ്ററിൽ വിവിഎെപി ?

ന്യൂഡൽഹി: ഇന്ത്യൻ അതിർത്തി ലംഘിച്ച് പറന്ന പാക്കിസ്ഥാൻ ഹെലികോപ്റ്ററിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ  പുറത്ത്. പാക് അധീന കാശ്‌മീർ പ്രധാനമന്ത്രിയായ രാജാ ഫറൂഖ് ഹൈദറിന്റേതാണ് വിമാനമെന്ന് റിപ്പോർട്ടിൽ പറയുന്നത്. പ്രധാനമന്ത്രി രാജാ ഫാറൂഖ് ഹൈദർ ആ സമയം ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നതായും റിപ്പോർട്ടുകളുണ്ട്. 

നേരത്തെ അതിർത്തി കടന്നെത്തിയ വിമാനത്തിന് നേരെ സൈന്യം വെടിയുതിർത്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വിവരങ്ങൾ പുറത്തുവന്നത്. അതേസമയം വ്യോമാതിര്‍ത്തി മുറിച്ചു കടന്ന് ഹെലികോപ്റ്റർ പ്രവേശിച്ചത് അബദ്ധത്തിലാണെന്നാണ്‌ പാക് വിശദീകരണം.  ജമ്മു കശ്മീരിലെ പൂഞ്ച് സെക്ടറിലാണ് പാക്കിസ്ഥാന്‍ ഹെലികോപ്റ്റർ പറന്നത്. യുഎന്‍ പൊതുസഭയില്‍ ഇന്ത്യ-പാക് ഉരസല്‍ രൂക്ഷമായതിന് തൊട്ടുപിന്നാലെയാണ് ഹെലികോപ്റ്റർ വ്യോമാതിര്‍ത്തി ലംഘിച്ചെത്തിയത് എന്നും ശ്രദ്ധേയമാണ്. 

കഴിഞ്ഞ ഫെബ്രുവരിയിലും പാക്കിസ്ഥാൻ ഹെലികോപ്റ്റർ അതിർത്തി കടന്നിരുന്നു. അന്ന് ലൈൻ ഒഫ് കൺട്രോളിൽ നിന്ന് 300 മീറ്റർ അകലെ എത്തിയിരുന്നു. ഇന്ത്യയും പാക്കിസ്ഥനും തമ്മിലുള്ള കരാർ പ്രകാരം നിയന്ത്രണരേഖയുടെ ഒരു കിലോമീറ്റർ ചുറ്റളവിൽ ഹെലികോപ്റ്ററുകൾ കടക്കാൻ പാടില്ല. ചിറകുകളുള്ള യുദ്ധ വിമാനങ്ങൽ പത്ത് കിലോമീറ്റർ ചുറ്റളവിലും പറക്കാൻ പാടില്ലെന്നാണ് കരാർ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com