ട്രെയിനല്‍പ്പം വൈകിക്കോട്ടെ, യാത്രക്കാരുടെ സുരക്ഷയാണ് പ്രധാനമെന്ന് റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍

കൃത്യസമയം പാലിക്കാന്‍ മാത്രം ശ്രദ്ധിച്ചാല്‍ അപകടങ്ങള്‍ വര്‍ധിക്കുമെന്നും ലക്ഷംകോടി രൂപ ചിലവിട്ടാണ് നിലവില്‍ റെയില്‍വേ അറ്റകുറ്റപ്പണികള്‍ നടത്തുന്നതെന്നും
ട്രെയിനല്‍പ്പം വൈകിക്കോട്ടെ, യാത്രക്കാരുടെ സുരക്ഷയാണ് പ്രധാനമെന്ന് റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍

മുംബൈ: ട്രെയിനുകള്‍ വൈകിയോടുന്നത് കാര്യമാക്കേണ്ടെന്ന് റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍. യാത്രക്കാരുടെ സുരക്ഷയ്ക്കാണ് റെയില്‍വേ പ്രാധാന്യം നല്‍കുന്നത്. ലക്ഷ്യസ്ഥാനത്തെത്തുകയാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ 85 ശതമാനം ട്രെയിനുകളും കൃത്യസമയം പാലിക്കുന്നുണ്ടെന്നും മനഃപൂര്‍വ്വം റെയില്‍വേ ജനങ്ങളെ വൈകിപ്പിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തീവണ്ടി പാളം തെറ്റിയതിനെ തുടര്‍ന്നാണ് മുന്‍പത്തെ റെയില്‍വേ മന്ത്രിക്ക് സ്ഥാനമൊഴിയേണ്ടി വന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
 
കൃത്യസമയം പാലിക്കാന്‍ മാത്രം ശ്രദ്ധിച്ചാല്‍ അപകടങ്ങള്‍ വര്‍ധിക്കുമെന്നും ലക്ഷംകോടി രൂപ ചിലവിട്ടാണ് നിലവില്‍ റെയില്‍വേ അറ്റകുറ്റപ്പണികള്‍ നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ട്രാഫിക്ക് ബ്ലോക്ക് നടപ്പാക്കി കൃത്യമായി അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിക്കുകയാണ് ഇപ്പോള്‍ ചെയ്തുവരുന്നത്. ഇപ്പോള്‍ ബുദ്ധിമുട്ടുണ്ടാകുമെങ്കിലും സുരക്ഷ വര്‍ധിപ്പിക്കുന്നതും ഭാവിയിലേക്ക് കൂടി ഗുണം ചെയ്യുന്ന തീരുമാനമാണിതെന്നും അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com