നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ കാറിടിച്ച് എട്ട് മരണം

മരിച്ചവരില്‍ രണ്ട് സ്ത്രീകളും കുട്ടികളുമുണ്ട്. ഡ്രൈവര്‍ ഉറങ്ങിപ്പോയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട കാര്‍ ലോറിയിലിടിക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രഥമിക നിഗമനം. 
നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ കാറിടിച്ച് എട്ട് മരണം

ചെന്നൈ: തമിഴ്‌നാട് തിരുച്ചിറപ്പള്ളിയില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ കാറിടിച്ച് എട്ടു പേര്‍ മരിച്ചു. ചെന്നൈയില്‍ നിന്നും തിരുച്ചിറപ്പള്ളിയിലേക്ക് പോവുകയായിരുന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്. തിരുച്ചിറപ്പള്ളിക്കടുത്ത സമയപുരത്ത് വച്ചാണ് അപകടമുണ്ടായത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട കാര്‍ ലോറിയിലിടിക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രഥമിക നിഗമനം.
 മരിച്ചവരില്‍ രണ്ട് സ്ത്രീകളും കുട്ടികളുമുണ്ട്. മറ്റ് വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com