മൊബൈല്‍ ഫോണ്‍ കമ്പനികളുമായി ബന്ധിപ്പിച്ചവരുടെ ആധാര്‍ വിവരങ്ങള്‍ ഡി-ലിങ്ക് ചെയ്യണം ; കേന്ദ്ര ടെലികോം മന്ത്രിക്ക് കത്ത്

നേരത്തെ ബന്ധിപ്പിച്ചിട്ടുള്ളവരുടെ ആധാര്‍ വിവരങ്ങള്‍ ടെലികോം ഓപ്പറേറ്റര്‍മാര്‍ നശിപ്പിച്ചുവെന്ന് കേന്ദ്രസര്‍ക്കാര്‍ ഉറപ്പുവരുത്തണം
മൊബൈല്‍ ഫോണ്‍ കമ്പനികളുമായി ബന്ധിപ്പിച്ചവരുടെ ആധാര്‍ വിവരങ്ങള്‍ ഡി-ലിങ്ക് ചെയ്യണം ; കേന്ദ്ര ടെലികോം മന്ത്രിക്ക് കത്ത്


ന്യൂഡല്‍ഹി : മൊബൈല്‍ കണക്ഷന് ആധാര്‍ നിര്‍ബന്ധമല്ലെന്ന് സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍, നേരത്തെ മൊബൈല്‍ ഫോണ്‍ കമ്പനികളുമായി ബന്ധിപ്പിച്ചവരുടെ ആധാര്‍ വിവരങ്ങള്‍ ഡി-ലിങ്ക് ചെയ്യണമെന്ന് ആവശ്യം. പൊതു പ്രവര്‍ത്തകനായ തഹ്‌സീന്‍ പൂനെവാലയാണ് ഇക്കാര്യം  ആവശ്യപ്പെട്ട് രംഗത്തെത്തിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം കേന്ദ്ര ടെലികോം മന്ത്രി മനോജ് സിന്‍ഹയ്ക്ക് കത്ത് നല്‍കി. 

ആധാര്‍ മൊബൈലുമായി ബന്ധിപ്പിക്കണമെന്ന മുന്‍ ഉത്തരവുകളുടെ പശ്ചാത്തലത്തില്‍ നിരവധി പേരാണ്, ആധാര്‍ വിവരങ്ങള്‍ മൊബൈല്‍ കമ്പനികളുമായി ബന്ധിപ്പിച്ചിരുന്നത്. സുപ്രീംകോടതിയുടെ ചരിത്ര വിധിയുടെ പശ്ചാത്തലത്തില്‍, നേരത്തെ ബന്ധിപ്പിച്ചിട്ടുള്ളവരുടെ ആധാര്‍ വിവരങ്ങള്‍ ടെലികോം ഓപ്പറേറ്റര്‍മാര്‍ നശിപ്പിച്ചുവെന്ന് കേന്ദ്രസര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്നും കത്തില്‍ പൂനെവാല ആവശ്യപ്പെട്ടു. 

സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ നേരത്തെ ലിങ്ക് ചെയ്തിട്ടുള്ള ആധാര്‍ വിവരങ്ങള്‍ ഉടനടി നശിപ്പിക്കണം. ആധാര്‍ ഡി ലിങ്ക് ചെയ്യാന്‍ സ്വീകരിച്ച നടപടികളും, ആധാര്‍ വിവരങ്ങള്‍ ടെലികോം കമ്പനികള്‍ നശിപ്പിച്ചതിന്റെ ഉറപ്പും അറിയിക്കണമെന്നും പൂനെവാല കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആധാര്‍ കേസില്‍ സെപ്റ്റംബര്‍ 26 നാണ് സുപ്രീംകോടതി ചരിത്രപരമായ വിധി പുറപ്പെടുവിച്ചത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com