രോഗി മരിച്ചു, സ്വകാര്യ ആശുപത്രി മൃതദേഹത്തെ മൂന്നു ദിവസം കൂടി ചികിത്സിച്ചു; പരാതിയുമായി ബന്ധുക്കള്‍

മരിച്ചതിന് ശേഷം മൂന്ന് ദിവസം കൂടി ചികിത്സ നല്‍കി അതിനുള്ള പണം കൂടി വീട്ടുകാരില്‍ നിന്ന് വാങ്ങിയെടുത്തു എന്നാണ് ആരോപണം
രോഗി മരിച്ചു, സ്വകാര്യ ആശുപത്രി മൃതദേഹത്തെ മൂന്നു ദിവസം കൂടി ചികിത്സിച്ചു; പരാതിയുമായി ബന്ധുക്കള്‍

ചെന്നൈ: മരിച്ചു പോയ ആള്‍ക്ക് മൂന്ന് ദിവസം കൂടി ചികിത്സ നല്‍കി തമിഴ്‌നാട്ടിലെ ആശുപത്രി. നാഗപട്ടണം തഞ്ചാവൂരുള്ള സ്വകാര്യ ആശുപത്രിക്ക് എതിരെയാണ് രോഗിയുടെ ബന്ധുക്കള്‍ രംഗത്തെത്തിയത്. മരിച്ചതിന് ശേഷം മൂന്ന് ദിവസം കൂടി ചികിത്സ നല്‍കി അതിനുള്ള പണം കൂടി വീട്ടുകാരില്‍ നിന്ന് വാങ്ങിയെടുത്തു എന്നാണ് ആരോപണം. സംഭവത്തില്‍ മരിച്ച എന്‍ ശേഖറിന്റെ (55) മകന്‍ സുഭാഷ് പൊലീസില്‍ പരാതി നല്‍കി. 

സെപ്റ്റംബര്‍ 9 നാണ് വയറുവേദനയുമായി ശേഖര്‍ നാഗപട്ടണത്തെ ആശുപത്രിയില്‍ ചികിത്സ തേടുന്നത്. തുടര്‍ന്ന് ഇയാളെ തഞ്ചാവൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സെപ്റ്റംബര്‍ 10 നാണ് ശേഖറിനെ ഇവിടെ എത്തിക്കുന്നത്. ചികിത്സയ്ക്ക് അഞ്ച് ലക്ഷം രൂപയാണ് ആശുപത്രി ആവശ്യപ്പെട്ടത്. പിന്നീട് മൂന്ന് ലക്ഷം കൂടി ചികിത്സയുടെ പേരില്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് തഞ്ചാവൂരിലെ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റാന്‍ തീരുമാനിച്ചു. അവിടത്തെ ഡോക്റ്റര്‍ പരിശോധിച്ചപ്പോഴാണ് മൂന്ന് ദിവസം മുന്‍പ് അച്ഛന്‍ മരിച്ചതായി അറിയുന്നത്. 

വീട്ടുകാരെ മരണം അറിയിക്കുന്നതിന് പകരം കൂടുതല്‍ പണം തട്ടിയെടുക്കാനാണ് ആശുപത്രി ശ്രമിച്ചത് എന്നാണ് പ്രധാന ആരോപണം. സംഭവത്തില്‍ പരാതി ലഭിച്ചിട്ടുണ്ടെങ്കിലും പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം തീരുമാനമെടുക്കാം എന്ന നിലപാടിലാണ് പൊലീസ്. പരാതി സത്യമെന്ന്് തെളിഞ്ഞാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു. എന്നാല്‍ ആശുപത്രി ആരോപണങ്ങള്‍ തള്ളി. ആശുപത്രിയുടെ പേര് നശിപ്പിക്കാനുള്ള ശ്രമമാണ് ഇതെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com