റോബര്‍ട്ട് വാദ്രയ്ക്ക് മുന്‍കൂര്‍ ജാമ്യം; അഞ്ച് ലക്ഷം കെട്ടിവയ്ക്കണം; കര്‍ശന വ്യവസ്ഥകള്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 01st April 2019 04:46 PM |
Last Updated: 01st April 2019 04:46 PM | A+A A- |

ന്യൂഡല്‍ഹി: സാമ്പത്തിക ക്രമക്കേട് കേസില്‍ അന്വേഷണം നേരിടുന്ന വ്യവസായിയും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവുമായ റോബര്‍ട്ട് വാദ്രയ്ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. സിബിഐ പ്രത്യേക കോടതിയാണ് വാദ്രയ്ക്കും സഹായി മനോജ് അറോറയ്ക്കും ജാമ്യം അനുവദിച്ചത്.
കര്‍ശന നിര്‍ദേശങ്ങളോടെയാണ് ഇരുവര്‍ക്കും മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്. ഇരുവരും അഞ്ച് ലക്ഷം രൂപ ജാമ്യത്തുക കെട്ടി വയ്ക്കണം. കോടിയുടെ അനുവാദമില്ലാതെ രാജ്യം വിട്ട് പോകരുത്. അന്വേഷണത്തിന്റെ ഭാഗമായി എപ്പോള്‍ വിളിച്ചാലും ഹാജരാകണമെന്നും നിര്‍ദേശമുണ്ട്. തെളിവുകള്‍ സംബന്ധിച്ച് അനാവാശ്യ ഇടപെടലുകള്‍ നടത്തരുതെന്നും സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്നും ജാമ്യ വ്യവസ്ഥയില്‍ കര്‍ശനമായി നിര്‍ദേശിക്കുന്നുണ്ട്.
ലണ്ടനില്‍ വസ്തുവകകള്‍ വാങ്ങിയതിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വാദ്രയ്‌ക്കെതിരെ കേസെടുത്തിരുന്നു. വാദ്രയുടെ ഭൂമി ഇടപാടുകളും നേരത്തെ വിവാദമായിരുന്നു. ബിക്കാനീറില്‍ 69 ഏക്കര്‍ ഭൂമി വ്യാജ പവര്‍ ഓഫ് അറ്റോര്‍ണി ഉപയോഗിച്ച് തട്ടിയെടുത്തു എന്ന കേസിലും വാദ്രക്കെതിരെ അന്വേഷണം നടക്കുന്നുണ്ട്.