'എന്നെ അധിക്ഷേപിക്കുകയെന്നതു രക്തത്തിലുള്ളവരെ ജോലിക്കെടുത്തുവല്ലെ?'; മാധ്യമപ്രവര്‍ത്തകരോടുള്ള അമര്‍ഷം പരസ്യമാക്കി മോദി

തന്നെ വിമര്‍ശിക്കുന്ന മാധ്യമപ്രവര്‍ത്തകരോടുള്ള അമര്‍ഷം പരസ്യമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി
'എന്നെ അധിക്ഷേപിക്കുകയെന്നതു രക്തത്തിലുള്ളവരെ ജോലിക്കെടുത്തുവല്ലെ?'; മാധ്യമപ്രവര്‍ത്തകരോടുള്ള അമര്‍ഷം പരസ്യമാക്കി മോദി

ന്യൂഡല്‍ഹി: തന്നെ വിമര്‍ശിക്കുന്ന മാധ്യമപ്രവര്‍ത്തകരോടുള്ള അമര്‍ഷം പരസ്യമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ടിവി 9 ചാനലിന്റെ ഹിന്ദി ചാനല്‍ ഉദ്ഘാടനത്തിന് എത്തിയപ്പോഴായിരുന്നു മോദിയുടെ നീരസം തുറന്നുപറച്ചില്‍. ചാനല്‍ മേധാവിയോട് തന്നെ വിമര്‍ശിക്കുന്നവരെ ചാനലില്‍ എടുത്തതിനോടുള്ള നീരസം പങ്കുവയ്ക്കുന്ന മോദിയുടെ വീഡിയോ പുറത്തുവന്നു. ഇതിന് പിന്നാലെ വിമര്‍ശനവുമായി പ്രതിപക്ഷം ംഗത്തെത്തി. 

ചാനല്‍ സിഇഒ രവി പ്രകാശിനോട് സംസാരിക്കുന്ന വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. 'എന്നെ അധിക്ഷേപിക്കുകയെന്നതു  രക്തത്തിലുള്ള ആള്‍ക്കാരെ താങ്കള്‍ ജോലിക്കെടുത്തുവല്ലെ?' എന്നായിരുന്നു മോദിയുടെ  ചോദ്യം. 

'ഞങ്ങള്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിക്കുകയാണ്.' എന്നായിരുന്നു സി.ഇ.ഒ രവി പ്രകാശിന്റെ മറുപടി. 

'അത് വേണ്ട. ഈ നിസഹായ ആത്മാക്കളും ജീവിച്ചുപോകട്ടെ. അവരുടെ ആത്മാക്കള്‍ മരിച്ചാല്‍ പിന്നെയൊരു രസമുണ്ടാകില്ല' ചിരിച്ചു കൊണ്ട് നരേന്ദ്ര മോദി പറയുന്നു.

വിഡിയോ പുറത്തു വന്നതോടെ കോണ്‍ഗ്രസും ആം ആദ്മിയും വിമര്‍ശനവുമായി രംഗത്തെത്തി. ടിവി 9 ചാനലിനെ മോദി പരസ്യമായി ഭീഷണിപ്പെടുത്തിയെന്നു കാണിച്ചു കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിങ് സുര്‍ജേവാല വിഡിയോ ട്വീറ്റ് ചെയ്തു. ലജ്ജാവഹമെന്ന അടിക്കുറിപ്പോടെയാണു സുര്‍ജേവാല വിഡിയോ ഷെയര്‍ ചെയ്തത്. 

എഎപിയുടെ രാജ്യസഭാ എംപി സഞ്ജയ് സിങ്ങിന്റെ ട്വീറ്റും പിന്നാലെയെത്തി.  'എപ്പോഴാണ് ടിവി 9 മാധ്യമപ്രവര്‍ത്തകരുടെ രക്തപരിശോധന നിങ്ങള്‍ നടത്തിയത് മോദി ജീ? അവരെ പുറത്താക്കാന്‍ നിങ്ങള്‍ ആരാണ്?'എന്നായിരുന്നു ആം ആദ്മി എംപിയുടെ ചോദ്യം. മോദിയുടെ സംഭാഷണം അതേപടി പകര്‍ത്തിയെഴുതി ട്വീറ്റ് ചെയ്താണ് എഎപി എംഎല്‍എ അല്‍ക്ക ലാംബ പ്രതികരിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com