പുല്‍വാമയില്‍ നാല് ഭീകരരെ സൈന്യം വധിച്ചു; തെരച്ചില്‍ തുടരുന്നു

ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സൈന്യം നാല് ഭീകരരെ വധിച്ചു
പുല്‍വാമയില്‍ നാല് ഭീകരരെ സൈന്യം വധിച്ചു; തെരച്ചില്‍ തുടരുന്നു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സൈന്യം നാല് ഭീകരരെ വധിച്ചു. ലാസിപ്പോരയില്‍ ലഷ്‌കര്‍ ഇ തോയിബ ഭീകരരെയാണ് സൈന്യം വധിച്ചത്. പ്രദേശത്ത് കൂടുതല്‍ ഭീകരര്‍ക്കായുളള തെരച്ചില്‍ തുടരുന്നു. 

പുലര്‍ച്ചയോടെയാണ് ഭീകരരുമായുളള സൈന്യത്തിന്റെ ഏറ്റുമുട്ടല്‍ ആരംഭിച്ചത്. കൂടുതല്‍ ഭീകരര്‍ ഉണ്ടെന്നാണ് സൂചന. ഇവരില്‍ നിന്ന് രണ്ട് എ കെ 47 റൈഫിള്‍സ് ഉള്‍പ്പെടെയുളള ആയുധങ്ങള്‍ പിടിച്ചെടുത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com