ഇന്ത്യയുടെ ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണം സൃഷ്ടിച്ചത് 400 അവശിഷ്ടങ്ങള്‍; അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് ഭീഷണിയെന്ന് നാസ 

സൈല്‍ പരീക്ഷണത്തിന്റെ ഭാഗമായി ഉപഗ്രഹം തകര്‍ത്തതുവഴി 400 കഷ്ണങ്ങളായി ഇത് ചിതറിതെറിച്ചു
ഇന്ത്യയുടെ ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണം സൃഷ്ടിച്ചത് 400 അവശിഷ്ടങ്ങള്‍; അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് ഭീഷണിയെന്ന് നാസ 

ന്യൂഡല്‍ഹി:  ഇന്ത്യ നടത്തിയ ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണത്തിനെതിരെ നാസ. മിസൈല്‍ പരീക്ഷണത്തിന്റെ ഭാഗമായി ഉപഗ്രഹം തകര്‍ത്തതുവഴി 400 കഷ്ണങ്ങളായി ഇത് ചിതറിതെറിച്ചു. ഇത് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് ഭീഷണിയാണെന്നും നാസയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

മിസൈല്‍ പരീക്ഷണത്തിന്റെ ഭാഗമായി ഉപഗ്രഹം തകര്‍ത്തത് ഭയാനകമായ കാര്യമായിട്ടാണ് നാസ വിലയിരുത്തുന്നത്. ചിതറിത്തെറിച്ച ഉപഗ്രഹത്തിന്റെ ഭാഗങ്ങളില്‍ 60 എണ്ണം കണ്ടെത്തി. ഇതില്‍ 24 കഷ്ണങ്ങള്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ ഭ്രമണപഥത്തിന്റെ മുകളിലാണ്. ഇത് ഭീഷണിയാണെന്ന് നാസയുടെ അഡ്മിനിസ്‌ട്രേറ്റര്‍ ജിം ബ്രൈഡന്‍സ്റ്റൈന്‍ പറഞ്ഞു.ഭാവിയില്‍ ബഹിരാകാശത്ത് ചിതറി നടക്കുന്ന അവശിഷ്ടങ്ങള്‍ ബഹിരാകാശ നിലയവുമായി കൂട്ടിയിടിക്കാനുളള സാധ്യതയുണ്ട്. ഇത് ബഹിരാകാശ യാത്രികര്‍ക്കും അപകടകരമായ സാഹചര്യം സൃഷ്ടിക്കുമെന്നും നാസ മുന്നറിയിപ്പ് നല്‍കി.

നൂറുകണക്കിന് ചെറു കഷ്ണങ്ങളായി ചിതറിയ ഉപഗ്രഹഭാഗങ്ങള്‍ പൂര്‍ണമായും കണ്ടെത്തുക സാധ്യമല്ല. 10 സെന്റിമീറ്ററോ അതിലധികമോ വലിപ്പമുളള 60 കഷ്ണങ്ങള്‍ മാത്രമാണ് കണ്ടെത്താനായിട്ടുളളത്. അതിനേക്കാള്‍ ചെറിയവ കണ്ടെത്തുക എളുപ്പമല്ലെന്നും അദ്ദേഹം പറഞ്ഞു. ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണം വിജയകരമായിരുന്നുവെന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞതിന് പിന്നാലെ നാസയുടെ ജീവനക്കാരെ അഭിസംബോധന ചെയ്യുകയായിരുന്നു ജിം ബ്രൈഡന്‍സ്റ്റൈന്‍.

ഇന്ത്യയുടെ പരീക്ഷണം സമാനമായ പരീക്ഷണം നടത്താന്‍ മറ്റു രാഷ്ട്രങ്ങളെ പ്രേരിപ്പിക്കുമോയെന്ന ആശങ്കയും നാസ പ്രകടിപ്പിച്ചു. മറ്റൊരു രാജ്യത്തിന് ആകാമെങ്കില്‍, എന്തുകൊണ്ട് തങ്ങള്‍ക്ക് ആയിക്കൂടാ എന്ന ചിന്ത ഈ രാജ്യങ്ങളില്‍ കടന്നുകൂടാമെന്നും നാസ കണക്കുകൂട്ടുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com