അറിയാവുന്ന ജോലി എടുക്കുന്നതല്ലേ നല്ലത് ? ഗംഭീറിനെ 'അതിര്‍ത്തി ' കടത്തി ഒമര്‍ അബ്ദുള്ളയുടെ ട്വീറ്റ്

കശ്മീരിന് പ്രത്യേക പ്രധാനമന്ത്രി വേണമെന്ന് ഒമര്‍ അബ്ദുള്ള പറയുന്നു, അതിലും നല്ലത് പന്നികള്‍ പറക്കുന്നത് പറക്കുന്നതും ,കടലിന് മീതെ ഞാന്‍ നടക്കുന്നതുമാണ്‌ .
അറിയാവുന്ന ജോലി എടുക്കുന്നതല്ലേ നല്ലത് ? ഗംഭീറിനെ 'അതിര്‍ത്തി ' കടത്തി ഒമര്‍ അബ്ദുള്ളയുടെ ട്വീറ്റ്

ന്യൂഡല്‍ഹി: കശ്മീര്‍ വിഷയത്തില്‍ പരിഹസിച്ച് ട്വീറ്റ് ചെയ്ത മുന്‍ ക്രിക്കറ്റ് താരം ഗൗതംഗംഭീറിന് ഒമര്‍ അബ്ദുള്ളയുടെ മറുപടി. കശ്മീരിനെ കുറിച്ച് അറിയില്ലെങ്കില്‍ അറിയാവുന്ന ജോലി ചെയ്യുന്നതാണ് നല്ലതെന്നും, ഐപിഎല്‍ വിശേഷമൊക്കെ താങ്കള്‍ക്ക് ട്വീറ്റ് ചെയ്യാവുന്നതാണ് എന്നുമായിരുന്നു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി കൂടിയായ ഒമര്‍ തിരിച്ചടിച്ചത്. 

അടുത്തയിടെ ബിജെപിയില്‍ ചേര്‍ന്ന ഗംഭീര്‍ ,വളരെ മോശമായ ഭാഷയിലായിരുന്നു ഒമറിനെ പരിഹസിച്ച് രംഗത്തെത്തിയത്. ' കശ്മീരിന് പ്രത്യേക പ്രധാനമന്ത്രി വേണമെന്ന് ഒമര്‍ അബ്ദുള്ള പറയുന്നു, അതിലും നല്ലത് പന്നികള്‍ പറക്കുന്നത് പറക്കുന്നതും ,കടലിന് മീതെ ഞാന്‍ നടക്കുന്നതുമാണ്‌ . ഒമറിന് ഇപ്പോള്‍ വേണ്ടത് കടുപ്പത്തിലൊരു കാപ്പിയാണ്. എന്നിട്ടും മനസിലാവുന്നില്ലെങ്കില്‍ ഒരു പാകിസ്ഥാനി പാസ്‌പോര്‍ട്ടും ' എന്നായിരുന്നു ഗംഭീറിന്റെ ട്വീറ്റ്. 

ട്വീറ്റ് വിവാദമായതിന് പിന്നാലെ ഒമര്‍ അബ്ദുള്ളയുടെ ട്വീറ്റെത്തി. 'ഗൗതം, ഞാനങ്ങനെ ക്രിക്കറ്റ് കളിക്കാറില്ല. അതില്‍ ഞാന്‍ വലിയ മിടുക്കനല്ലെന്ന് എനിക്ക് അറിയാവുന്നത് കൊണ്ടാണ് കളിക്കാത്തത്. താങ്കള്‍ക്ക് ജമ്മു കശ്മീരിനെ കുറിച്ച് ഒന്നും അറിയില്ല, അതിന്റെ ചരിത്രമോ, നാഷണല്‍ കോണ്‍ഫറന്‍സിനെ കുറിച്ചോ അറിയില്ല. ഇതൊന്നും അറിയില്ലെന്ന് മാത്രമല്ല, ആ അറിവില്ലായ്മ എല്ലാവരെയും അറിയിക്കുന്നുമുണ്ട്. അതുകൊണ്ട് അറിയാവുന്നത് ചെയ്യൂ, ഐപിഎല്ലിനെ കുറിച്ചൊക്കെ ട്വീറ്റ് ചെയ്‌തോളൂ'  എന്നായിരുന്നു ഒമറിന്റെ 'മാരക' റിപ്ലെ.

ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയാനുള്ള നീക്കത്തിനെതിരെ സംസാരിക്കുമ്പോഴായിരുന്നു പ്രത്യേക പ്രധാനമന്ത്രി പദവി ജമ്മു കശ്മീരിന് വേണമെന്ന് ഒമര്‍ ആവശ്യപ്പെട്ടത്. ഇതിനെതിരെ നരേന്ദ്രമോദിയും രംഗത്തെത്തിയിരുന്നു. താനുള്ള കാലത്തോളം ആര്‍ക്കും ഇന്ത്യയെ വിഭജിക്കാനാവില്ലെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com