കോണ്‍ഗ്രസിന്റെ പ്രകടനപത്രിക നുണകളുടെ കൂമ്പാരം, തട്ടിപ്പ്: വിമര്‍ശനവുമായി മോദി 

കോണ്‍ഗ്രസിന്റെ പ്രകടനപത്രിക കാപട്യവും തട്ടിപ്പുനിറഞ്ഞതുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
കോണ്‍ഗ്രസിന്റെ പ്രകടനപത്രിക നുണകളുടെ കൂമ്പാരം, തട്ടിപ്പ്: വിമര്‍ശനവുമായി മോദി 

ഇറ്റാനഗര്‍:  കോണ്‍ഗ്രസിന്റെ പ്രകടനപത്രിക കാപട്യവും തട്ടിപ്പുനിറഞ്ഞതുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രകടനപത്രികയില്‍ ഒന്നടങ്കം നുണകള്‍ കുത്തിനിറച്ചിരിക്കുകയാണ്. ഇത് അഴിമതിയുടെ രൂപമാണ്. അതിനാല്‍ ഇതിനെ കാപട്യം നിറഞ്ഞ രേഖയെന്ന് മാത്രമേ വിളിക്കാന്‍ സാധിക്കുകയുളളു. ഇത് ഒരു പ്രകടനപത്രികയല്ലെന്നും അരുണാചല്‍ പ്രദേശില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് മോദി പറഞ്ഞു.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് കോണ്‍ഗ്രസ് ഒരു സ്ഥാനവും നല്‍കിയില്ല.വാജ്‌പേയ് സര്‍ക്കാരാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കായി പ്രത്യേക മന്ത്രാലയത്തിന് രൂപം നല്‍കിയത്. രാജ്യം ബുദ്ധിമുട്ടുകള്‍ നേരിടുമ്പോഴും വോട്ടുബാങ്ക് മാത്രമാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്നും മോദി പറഞ്ഞു.

അഞ്ചുവര്‍ഷം കൊണ്ട് താന്‍ എല്ലാം ചെയ്തുവെന്ന് പറയുന്നില്ല. എന്നാല്‍ എല്ലാ വെല്ലുവിളികളെയും വെല്ലുവിളിക്കാന്‍ ധൈര്യം കാണിച്ചു. ബുദ്ധിമുട്ടുളള ജോലികള്‍ ഏറ്റെടുക്കാന്‍ തയ്യാറായി. എന്തെല്ലാം ജോലികള്‍ താന്‍ ഏറ്റെടുത്തുവോ, അതെല്ലാം പൂര്‍ത്തിയാക്കുമെന്നും മോദി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com