നാവികസേനയ്ക്ക് കരുത്തേകാന്‍ ഇനി റോമിയോ സീഹോക്കും ; ഇന്ത്യയ്ക്ക് വില്‍ക്കാന്‍ അനുമതി നല്‍കി യുഎസ് കോണ്‍ഗ്രസ്, ചൈനയ്‌ക്കെതിരെ പ്രതിരോധം ശക്തമാകും

മുങ്ങിക്കപ്പല്‍വേധ ഹെലികോപ്ടര്‍ കൂടിയാണ് റോമിയോ സീഹോക്ക്. കടലിലും കരയിലും ഒരുപോലെ ഇവ പ്രവര്‍ത്തിപ്പിക്കാനാവുമെന്നതാണ് പ്രധാന സവിശേഷത. യുദ്ധരംഗത്തെ ഉപയോഗത്തിന് പുറമേ നിരീക്ഷണം നടത്തുന്നതിനും റോമിയോ 
നാവികസേനയ്ക്ക് കരുത്തേകാന്‍ ഇനി റോമിയോ സീഹോക്കും ; ഇന്ത്യയ്ക്ക് വില്‍ക്കാന്‍ അനുമതി നല്‍കി യുഎസ് കോണ്‍ഗ്രസ്, ചൈനയ്‌ക്കെതിരെ പ്രതിരോധം ശക്തമാകും

ടലില്‍ ചൈനയുടെ ആധിപത്യം അവസാനിപ്പിക്കുന്നതിനായി അത്യാധുനിക നാവിക ഹെലികോപ്ടറുകള്‍ ഇന്ത്യ വാങ്ങുന്നു. 24 മള്‍ട്ടി റോള്‍ 'എംഎച്ച് -60 റോമിയോ സീഹോക്ക് ഹെലികോപ്ടറുകള്‍' യുഎസില്‍ നിന്നുമാണ് ഇന്ത്യ സ്വന്തമാക്കുന്നത്. 240 കോടി യുഎസ് ഡോളര്‍ വില മതിക്കുന്ന ഇടപാടിന് യുഎസ് കോണ്‍ഗ്രസ് കഴിഞ്ഞ ദിവസമാണ് അനുമതി നല്‍കിയത്. കഴിഞ്ഞ 10 വര്‍ഷമായി ഇന്ത്യ ഇത്തരം ഹെലികോപ്ടറുകള്‍ക്കായുള്ള ശ്രമം നടത്തി വരികയായിരുന്നു. 

അന്തര്‍വാഹിനികളെ തെരയുന്നതിന് പുറമേ മുങ്ങിക്കപ്പലുകള്‍ കണ്ടെത്തുന്നതിനും നശിപ്പിക്കുന്നതിനും രക്ഷാപ്രവര്‍ത്തനത്തിനുമെല്ലാം റോമിയോ സീഹോക്കിനെ ഉപയോഗിക്കാം. ബ്രിട്ടീഷ് കാലം മുതലുള്ള 'സീ കിങ് ഹെലികോപ്ടറുകള്‍'ക്ക് പകരമായാണ് റോമിയോ വാങ്ങുന്നത്. ഇന്ത്യയ്ക്ക് റോമിയോ സീഹോക്കുകള്‍ നല്‍കുന്നതോടെ ചൈനയുടെ ആധിപത്യത്തിന് തടയിടാമെന്നതും കരാറിന് അനുമതി നല്‍കാന്‍ യുഎസ് കോണ്‍ഗ്രസിനെ പ്രേരിപ്പിച്ചാതായി റിപ്പോര്‍ട്ടുകളുണ്ട്. ചൈനയുമായി നിലനില്‍ക്കുന്ന ശീതയുദ്ധം ഇതോടെ കൂടുതല്‍ കടുത്തേക്കും. പസഫിക് സമുദ്രത്തിന് പിന്നാലെ ഇന്ത്യന്‍മഹാ സമുദ്രത്തിലേക്കും ചൈന താത്പര്യം പ്രകടിപ്പിച്ച് വന്നതോടെയാണ് റോമിയോ സീ ഹോക്കുകള്‍ക്കായി ഇന്ത്യ സമ്മര്‍ദ്ദം ചെലുത്തിയത്.

മുങ്ങിക്കപ്പല്‍വേധ ഹെലികോപ്ടര്‍ കൂടിയാണ് റോമിയോ സീഹോക്ക്. കടലിലും കരയിലും ഒരുപോലെ ഇവ പ്രവര്‍ത്തിപ്പിക്കാനാവുമെന്നതാണ് പ്രധാന സവിശേഷത. യുദ്ധരംഗത്തെ ഉപയോഗത്തിന് പുറമേ നിരീക്ഷണം നടത്തുന്നതിനും റോമിയോ സീഹോക്കിനെ ഉപയോഗിക്കാം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com