മോദി ഭീകരവാദി; ഒരു നല്ല മനുഷ്യനേയല്ല; ബല്ലാല ദേവ പരാമര്‍ശത്തില്‍ മറുപടിയുമായി നായിഡു

2002 ലെ ഗുജറാത്ത് കലാപത്തിന്റെ പശ്ചാത്തലത്തില്‍ മോദിയുടെ രാജി ആവശ്യപ്പെട്ട ആദ്യ വ്യക്തി താനാണ് - മോദി വീണ്ടുംഅധികാരത്തിലെത്തിയാല്‍ ന്യൂനപക്ഷങ്ങളെ ആക്രമിക്കും 
മോദി ഭീകരവാദി; ഒരു നല്ല മനുഷ്യനേയല്ല; ബല്ലാല ദേവ പരാമര്‍ശത്തില്‍ മറുപടിയുമായി നായിഡു


ന്യൂഡല്‍ഹി: ബാഹുബലി  സിനിമയിലെ വില്ലനായി തന്നെ താരതമ്യം ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച്  ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. മോദി ഭീകരവാദിയാണെന്നും, ഒരിക്കലും ഒരു നല്ല മനുഷ്യനല്ലെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു.

'നരേന്ദ്ര മോദി ഹൃദയംകൊണ്ട് ഒരു തീവ്രവാദിയാണ്. അയാള്‍ ഒരിക്കലും ഒരു നല്ല മനുഷ്യനല്ല. ഇവിടെയുള്ള ന്യൂനപക്ഷ സഹോദരങ്ങളോട് എനിക്ക് ഒരു അപേക്ഷയേ ഉള്ളൂ. നിങ്ങള്‍ മോദിക്ക് വോട്ട് ചെയ്താല്‍ ഇനിയും കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകും. നിങ്ങളെ ജയിലിലടയ്ക്കാനായി മുത്തലാഖ് നിരോധനം കൊണ്ടുവന്നത് ഈ മോദിയാണ്, ശരിയല്ലേയെന്നും നായിഡു ചോദിച്ചു.

2002 ലെ ഗുജറാത്ത് കലാപത്തിന്റെ പശ്ചാത്തലത്തില്‍ മോദിയുടെ രാജി ആവശ്യപ്പെട്ട ആദ്യ വ്യക്തി താനാണ്. ഇതിന് പിന്നാലെ നിരവധി രാജ്യങ്ങള്‍ മോദിക്ക് സന്ദര്‍ശനാനുമതി നിഷേധിച്ചു. മോദി വീണ്ടും
അധികാരത്തിലെത്തിയാല്‍ ന്യൂനപക്ഷങ്ങളെ ആക്രമിക്കുമെന്ന്  നായിഡു പറഞ്ഞു.

എപ്രില്‍ ഒന്നിന് തെലങ്കാനയിലെ തെരഞ്ഞെടുപ്പു റാലിയില്‍  നായിഡുവിനെ യൂടേണ്‍ ബാബു എന്നായിരുന്നു മോദി അഭിസംബോധന ചെയ്തത്. 'യൂടേണ്‍ ബാബു'വില്‍ നിന്നും ആന്ധ്രാ പ്രദേശിന്റെ പൈതൃകം സംരക്ഷിക്ക എന്നതാണ് ബിജെപിയുടെ ലക്ഷ്യം. നായിഡുവിന് സ്വന്തം പൈതൃകം മാത്രമാണ് പ്രധാനമെന്നും മോദി ആരോപിച്ചിരുന്നു. സംസ്ഥാനത്ത് ടിഡിപി സര്‍ക്കാരിന്റെ പ്രതിച്ഛായ നഷ്ടമായെന്നും സേവാ മിത്ര ആപ്പ് ഉപയോഗിച്ച് ടിഡിപി ജനങ്ങളുടെ വിവരങ്ങള്‍ ചോര്‍ത്തുകയാണെന്നും സൈബര്‍ കുറ്റകൃത്യത്തിന്റെ പരിധിയില്‍ വരാവുന്ന കുറ്റമാണ് ഇതെന്നും മോദി പറഞ്ഞിരുന്നു. 

ഇടയ്ക്ക് ഇടയ്ക്ക് കാര്യങ്ങള്‍ മാറ്റിപ്പറയുകയും വാഗ്ദാനങ്ങള്‍ നടപ്പാക്കാതെയുമിരിക്കുന്ന ചന്ദ്രബാബു നായിഡു ബാഹുബലി സിനിമയിലെ ബല്ലാല ദേവനെപ്പോലയാണെന്നായിരുന്നു മോദിയുടെ പരിഹാസം. ഇതിനെതിരെയാണ് ചന്ദ്രബാബു നായിഡു രംഗത്തെത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com