മോദിയുടെ റാലിക്ക് ആളെയെത്തിക്കാന്‍ ബിജെപി വാടകയ്‌ക്കെടുത്തത് നാല് ട്രെയിനുകള്‍; 53 ലക്ഷം രൂപ അടച്ചെന്ന് റെയില്‍വേ

ലാല്‍ഗോല, പുരുളിയ, റാംപുര്‍ഹട്ട്,ഝാര്‍ഗം എന്നിവിടങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ക്ക് എത്തുന്നതിനായാണ് ട്രെയിന്‍ വാടകയ്ക്ക് എടുത്തത്. കൊല്‍ക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിലാണ് മോദി ജനങ്ങളെ അഭിസംബോധ
മോദിയുടെ റാലിക്ക് ആളെയെത്തിക്കാന്‍ ബിജെപി വാടകയ്‌ക്കെടുത്തത് നാല് ട്രെയിനുകള്‍; 53 ലക്ഷം രൂപ അടച്ചെന്ന് റെയില്‍വേ

കൊല്‍ക്കത്ത : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കൊല്‍ക്കത്തയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കുന്നതിനായി ആളുകളെ എത്തിക്കാന്‍ നാല് പ്രത്യേക ട്രെയിനുകള്‍ ബിജെപി വാടകയ്ക്ക് എടുത്തതായി റെയില്‍വേ. ഇതിന്റെ തുകയായ 53 ലക്ഷം രൂപ പാര്‍ട്ടി അടച്ചുവെന്ന് റെയില്‍വേ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയതായി ബംഗാളി ദിനപത്രമായ ആനന്ദ ബസാര്‍ പത്രിക റിപ്പോര്‍ട്ട് ചെയ്യുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണമായും പാലിച്ചായിരുന്നു ട്രെയിന്‍ ബുക്ക് ചെയ്തതെന്നും 'ഫ്‌ളാറ്റ് താരിഫ് റേറ്റ്' വഴിയാണ് സ്‌പെഷ്യല്‍ ട്രെയിന്‍ വാടകയ്‌ക്കെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.

ലാല്‍ഗോല, പുരുളിയ, റാംപുര്‍ഹട്ട്,ഝാര്‍ഗം എന്നിവിടങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ക്ക് എത്തുന്നതിനായാണ് ട്രെയിന്‍ വാടകയ്ക്ക് എടുത്തത്. കൊല്‍ക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിലാണ് മോദി ജനങ്ങളെ അഭിസംബോധന ചെയ്തത്‌. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇതാദ്യമായാണ് പ്രധാനമന്ത്രി കൊല്‍ക്കത്തയില്‍ എത്തുന്നത്. ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യപ്രഖ്യാപനവും പ്രതിപക്ഷ പാര്‍ട്ടികളുടെ വിശാല സഖ്യ പ്രഖ്യാപനവും ഉള്‍പ്പടെ ഒട്ടേറെ ചരിത്ര മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷിയായ മൈതാനമാണ് ബ്രിഗേഡ് പരേഡ് ഗ്രൗണ്ട്. 

സിലിഗുരിയില്‍ കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുടെ റാലി നടക്കേണ്ടതായിരുന്നെങ്കിലും ഇത് പിന്നീട് റദ്ദാക്കുകയായിരുന്നു. മോദിയുടെ റാലി നടക്കുന്നതിനൊപ്പം തന്നെ കൊല്‍ക്കൊത്ത മുഖ്യമന്ത്രി മമതാ ബാനര്‍ജിയും നഗരത്തില്‍ മറ്റൊരിടത്ത് തെരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കുന്നുണ്ട്. തെരഞ്ഞെടുപ്പിന് മുമ്പായി പൊതുജനങ്ങളുമായി സംവദിക്കാന്‍ പ്രധാനമന്ത്രി തയ്യാറാവണമെന്ന് മമതാ ബാനര്‍ജി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com