ആണധികാരമനോഭാവം; വനിതകള്‍ക്ക് സീറ്റ്‌നല്‍കാത്ത പാര്‍ട്ടികള്‍ക്കെതിരെ ബിജെപി നേതാവ്

വെറും പറച്ചിലും, പ്രകടന പത്രികയ്ക്കു പിന്നാലെയുള്ള പ്രകടന പത്രികയും മാത്രം പോര
ആണധികാരമനോഭാവം; വനിതകള്‍ക്ക് സീറ്റ്‌നല്‍കാത്ത പാര്‍ട്ടികള്‍ക്കെതിരെ ബിജെപി നേതാവ്

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വനിതാ പ്രാധിനിധ്യം ഉറപ്പു വരുത്തുന്നതില്‍ പരാജയപ്പെട്ട രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി വക്താവ് ഷൈന എന്‍സി. വേണ്ടത്ര സീറ്റുകള്‍ നല്‍കാത്ത പാര്‍ട്ടി നിലപാടിനെതിരെയും ഷൈന രംഗത്തെത്തി

ഇന്ത്യയിലെ ഒട്ടുമിക്ക രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ആണധികാര മനോഭാവമാണെന്ന് ഷൈന ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. 'ഇത് നടപ്പില്‍ വരുത്താന്‍ രാഷ്ട്രീയ ഇച്ചാശക്തി വേണം, സ്ത്രീകളോട് ബഹുമാനം വേണം, വോട്ട് ബാങ്ക് എന്ന നിലയ്ക്ക് സ്ത്രീകളില്‍ വിശ്വാസം വേണം.. വെറും പറച്ചിലും, പ്രകടന പത്രികയ്ക്കു പിന്നാലെയുള്ള പ്രകടന പത്രികയും മാത്രം പോര' തെരഞ്ഞെടുപ്പില്‍ വനിതാ സംവരണത്തിന്റെ ആവശ്യകതയെക്കുറിച്ച് ഷൈന പറയുന്നു.

'എന്റെ പാര്‍ട്ടിയിലെയും മറ്റു പാര്‍ട്ടികളിലേയും ആണധികാര മനോഭാവത്തോട് പോരാടിയിട്ടാണെങ്കിലും വനിതാ സംവരണം നടപ്പില്‍ വരുത്താന്‍ ഞാന്‍ പരിശ്രമിക്കും' ഷൈന കൂട്ടിച്ചേര്‍ത്തു.വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 33 ശതമാനം വനിതാ സംവരണം ഉറപ്പാക്കിയ ബിജു ജനതാദളിനെയും 41 ശതമാനം വനിതാ സംവരണം സാധ്യമാക്കിയ ത്രിണമൂല്‍ കോണ്‍ഗ്രസിനേയും കക്ഷി രാഷ്ട്രീയം മറന്ന് അഭിനന്ദിക്കാന്‍ ഷൈന മടി കാട്ടിയില്ല.

മഹാരാഷ്ട്രയില്‍ ബി.ജെ.പി മത്സരിക്കുന്ന 25 സീറ്റുകളില്‍ ഏഴു സീറ്റുകളില്‍ വനിത സ്ഥാനാര്‍ത്ഥികളാണ്. 'ഏഴു സ്ഥാനാര്‍ത്ഥികള്‍, അത് മതിയെന്നാണോ നിങ്ങള്‍ കരുതുന്നത്' എന്നായിരുന്നു ഷൈനയുടെ ചോദ്യം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com