പാമ്പിനെ കൊല്ലാന്‍ കരിമ്പിന്‍ തോട്ടത്തിന് തീയിട്ടു; പത്ത് ദിവസം പ്രായമായ അഞ്ച് പുള്ളിപ്പുലി കുഞ്ഞുങ്ങള്‍ വെന്തുമരിച്ചു

കരിമ്പിന്‍ തോട്ടത്തില്‍ പാമ്പുണ്ടെന്ന സംശയിച്ച് കര്‍ഷകന്‍ തീയിടുകയായിരുന്നു.
പാമ്പിനെ കൊല്ലാന്‍ കരിമ്പിന്‍ തോട്ടത്തിന് തീയിട്ടു; പത്ത് ദിവസം പ്രായമായ അഞ്ച് പുള്ളിപ്പുലി കുഞ്ഞുങ്ങള്‍ വെന്തുമരിച്ചു

പൂനെ; പാമ്പിനെ കൊല്ലാനായി കരിമ്പിന്‍ തോട്ടത്തിന് തീയിട്ടതിനെ തുടര്‍ന്ന് പത്ത് ദിവസം പ്രായമായ അഞ്ച് പുള്ളിപ്പുലി കുഞ്ഞുങ്ങള്‍ വെന്തുമരിച്ചു. പൂനെയില്‍ ബുധനാഴ്ച രാവിലെയാണ് ദാരുണസംഭവമുണ്ടായത്. കരിമ്പിന്‍ തോട്ടത്തില്‍ പാമ്പുണ്ടെന്ന സംശയിച്ച് കര്‍ഷകന്‍ തീയിടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് പുള്ളിപ്പുലി കുഞ്ഞുങ്ങളെ വെന്തുമരിച്ച നിലയില്‍ കണ്ടെത്തിയത്. 

വിളവെടുപ്പിന് മുന്‍പായി തോട്ടത്തിലെ മാലിന്യങ്ങള്‍ കത്തിക്കുന്നത് പതിവാണ്. അമ്മ ഭക്ഷണം അന്വേഷിച്ച് പോയ സമയത്തായിരിക്കും തീ പടര്‍ന്നു പിടിച്ചതെന്നാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നിഗമനം. കുട്ടികളെ അന്വേഷിച്ച് കാണാതാകുന്നതോടെ അമ്മ പുലി അക്രമകാരിയാവാനും സാധ്യതയുണ്ട്. അതിനാല്‍ രാത്രിയില്‍ പെട്രോളിങ് ശക്തമാക്കിയിരിക്കുകയാണ്. പുലിയുടെ ആക്രമണം ഭയന്ന് തോട്ടത്തിലേക്ക് മടങ്ങാനുള്ള ഭയത്തിലാണ് കര്‍ഷകര്‍. 

കാട് ചുരുങ്ങിയതോടെ പുള്ളിപ്പുലികളെ കരിമ്പിന്‍ തോട്ടങ്ങളിലാണ് സാധാരണ കാണുന്നത്. തോട്ടങ്ങളില്‍ കിടന്നായിരിക്കും അമ്മപുലികള്‍ പ്രസവിക്കുക. കുട്ടികള്‍ വളര്‍ന്നു വലുതാകുന്നതുവരെ തോട്ടത്തിലായിരിക്കും താമസം. കരിമ്പിന്റെ വിളവെടുപ്പ് തുടങ്ങുന്നതിന് മുന്‍പ് കുഞ്ഞുങ്ങള്‍ വളര്‍ന്നിട്ടുണ്ടാകും. അല്ലെങ്കിലും ഇങ്ങനെ ഇടുന്ന തീയില്‍ വെന്തുമരിക്കാറുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com