മകന്‍ മുഴുമദ്യപാനിയായി; ശല്യം സഹിക്കാനാവാതെ അമ്മ കോടാലികൊണ്ട് തലയ്ക്കടിച്ച് കൊന്നു 

മദ്യപാനിയായ മകനെ ശല്യം സഹിക്കാനാവാതെ അമ്മ തലയ്ക്കടിച്ച് കൊന്നു
മകന്‍ മുഴുമദ്യപാനിയായി; ശല്യം സഹിക്കാനാവാതെ അമ്മ കോടാലികൊണ്ട് തലയ്ക്കടിച്ച് കൊന്നു 

മുംബൈ: മദ്യപാനിയായ മകനെ ശല്യം സഹിക്കാനാവാതെ അമ്മ തലയ്ക്കടിച്ച് കൊന്നു. മഹാരാഷ്ട്രയിലെ ഒസ്മനാബാദ് ജില്ലയിലാണ് സംഭവം. ഹിര്‍ക്കനാഭായി എന്ന സ്ത്രീയാണ് രാം മഹാദേവ് എന്ന 35കാരനെ കോടാലികൊണ്ട് തലയ്ക്കടിച്ച് കൊന്നത്. 

പുലര്‍ച്ചെ ഏകദേശം ഒന്നരയോടെയാണ് സംഭവം. ഉറങ്ങികിടക്കുകയായിരുന്നു രാം മഹാദേവിനെ ഹിര്‍ക്കനാഭായി കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. രാം സ്ഥിരമായി മദ്യപിച്ചെത്തി അമ്മയെയും വീട്ടിലുള്ള മറ്റ് അംഗങ്ങളെയും ഉപദ്രവിക്കുമായിരുന്നെന്ന് പൊലീസ് പറയുന്നു.

തന്റെ രണ്ട മക്കള്‍ക്കൊപ്പം മാതാപിതാക്കളുടെ കൂടെയാണ് ഇയാള്‍ താമസിച്ചിരുന്നത്. രാമിന്റെ ഭാര്യ ഇയാളെ ഉപേക്ഷിച്ച് പോകുകയായിരുന്നെന്നും മദ്യപാനമാണ് ഇതിന് കാരണമെന്നും പൊലീസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com