മായാവതി മൊത്തവില്‍പ്പനക്കാരി; 20 കോടി രൂപ വരെ വാങ്ങി പാര്‍ട്ടി ടിക്കറ്റുകള്‍ വില്‍ക്കുന്നു; ഗുരുതര ആരോപണവുമായി മേനക ഗാന്ധി 

ബിഎസ്പി നേതാവ് മായാവതിയെ ടിക്കറ്റുകളുടെ മൊത്തവില്‍പ്പനക്കാരിയെന്ന് വിളിച്ച് കേന്ദ്രമന്ത്രി മേനക ഗാന്ധി
മായാവതി മൊത്തവില്‍പ്പനക്കാരി; 20 കോടി രൂപ വരെ വാങ്ങി പാര്‍ട്ടി ടിക്കറ്റുകള്‍ വില്‍ക്കുന്നു; ഗുരുതര ആരോപണവുമായി മേനക ഗാന്ധി 

ലക്‌നൗ: ബിഎസ്പി നേതാവ് മായാവതിയെ ടിക്കറ്റുകളുടെ മൊത്തവില്‍പ്പനക്കാരിയെന്ന് വിളിച്ച് കേന്ദ്രമന്ത്രി മേനക ഗാന്ധി.15-20 കോടി രൂപ വീതം വാങ്ങി പാര്‍ട്ടി ടിക്കറ്റുകള്‍ അവര്‍ വിറ്റതായും മേനക ഗാന്ധി ആരോപിച്ചു. 

മായാവതി പാര്‍ട്ടി ടിക്കറ്റുകള്‍ വില്‍ക്കുന്ന കാര്യം എല്ലാവര്‍ക്കും അറിയാം. ഇതില്‍ അഭിമാനം കൊളളുന്നവരാണ് ബിഎസ്പിയിലെ ഓരോ പാര്‍ട്ടി പ്രവര്‍ത്തകനും. മായാവതിയുടെ ഉടമസ്ഥതയില്‍ 77 വീടുകളുണ്ട്. മായാവതി ഒന്നെങ്കില്‍ പണമായോ അല്ലെങ്കില്‍ ഡയമണ്ടിന്റെ രൂപത്തിലോ 15 മുതല്‍ 20 കോടി രൂപ വരെ വാങ്ങുന്നതായി ഈ വീടുകളില്‍ താമസിക്കുന്നവര്‍ അഭിമാനത്തോടെ പറയുന്നതായും മേനക ഗാന്ധി ആരോപിക്കുന്നു.

പാര്‍ട്ടി ടിക്കറ്റ് വാങ്ങിയ ബിഎസ്പി പ്രവര്‍ത്തകരില്‍ പേശിബലമുളളവരുമുണ്ട്. അന്തിമമായി ഇവര്‍ ജനങ്ങളെ പിഴിഞ്ഞ് പണം ഊറ്റിയെടുക്കും.മായാവതിക്ക് കൊടുക്കാന്‍ എവിടെ നിന്ന് 20 കോടി രൂപ ലഭിച്ചുവെന്ന് സായുധരായ ഈ ആളുകളോട് ചോദിക്കുന്നതായും മേനക ഗാന്ധി പറഞ്ഞു. ആരോടും പ്രത്യേകിച്ച് ആത്മാര്‍ത്ഥതയില്ലാത്ത വ്യക്തിത്വമാണ് മായാവതിയുടേത്. പാര്‍ട്ടി പ്രവര്‍ത്തകരോട് പോലും അവര്‍ ദയ കാണിക്കാറില്ലെന്നും മേനക ഗാന്ധി ആരോപിച്ചു.

ഇത്തവണ സുല്‍ത്താന്‍പൂരില്‍ നിന്നുമാണ് മേനക ഗാന്ധി ജനവിധി തേടുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com