ഒന്നും രണ്ടുമല്ല, ഗുജറാത്തില്‍ എട്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ സ്ഥാനാര്‍ത്ഥികള്‍

ഗുജറാത്തിലെ 26 ലോക്‌സഭാ മണ്ഡലങ്ങളില്‍ 13 എംഎല്‍എമാരാണ് പത്രിക നല്‍കിയത്
ഒന്നും രണ്ടുമല്ല, ഗുജറാത്തില്‍ എട്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ സ്ഥാനാര്‍ത്ഥികള്‍

അഹമ്മദാബാദ്:  ലോക്‌സഭാ തെരഞ്ഞടുപ്പില്‍ കേരളത്തില്‍ ഇടതുപക്ഷം എംഎല്‍എമാരെ സ്ഥാനാര്‍ത്ഥിയാക്കിയതിനെതിരെ നടത്തിയ വിമര്‍മശനങ്ങള്‍ കോണ്‍ഗ്രസിനെ തിരിഞ്ഞുകൊത്തുന്നു.ഗുജറാത്തിലെ 26 ലോക്‌സഭാ മണ്ഡലങ്ങളില്‍ 13 എംഎല്‍എമാരാണ് പത്രിക നല്‍കിയത്. ഇവരില്‍ എട്ടുപേര്‍  കോണ്‍ഗ്രസുകാരാണ്.  നാലുപേര്‍ ബിജെപിയില്‍ നിന്നും ഒരാള്‍ ബിടിപിയില്‍ നിന്നുമാണ്.

ഗുജറാത്തിലെ ഭറൂച്ചില്‍ എഐസിസി ഖജാന്‍ജി അഹമ്മദ് പട്ടേല്‍ ഇത്തവണയും മത്സരത്തിനില്ല. ബിടിപിയുമായി ധാരണയാവാത്തതാണ് ജന്മനാട്ടില്‍ മത്സരിക്കാന്‍ അഹമ്മദ് പട്ടേലിന് തടസ്സമായത്. മൂന്ന് വട്ടം മണ്ഡലത്തില്‍ നിന്ന് എംപിയായ പട്ടേല്‍ 1989ലെ തോല്‍വിക്ക് ശേഷം മത്സരിച്ചിട്ടില്ല. നിലവില്‍ സംസ്ഥാനത്തു നിന്നുള്ള രാജ്യസഭാ എംപിയാണ്.

നിയമസഭയില്‍ കോണ്‍ഗ്രസ് സഖ്യത്തില്‍ രണ്ട് സീറ്റ് നേടിയ ബിടിപ ഭറൂച്ച് സീറ്റ് തങ്ങള്‍ക്ക് വേണമെന്ന വാശിയിലായിരുന്നു. ജഗാഡിയ എംഎല്‍എ ഛോട്ടുവാസവ കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കണമെന്ന നിര്‍ദ്ദേശമാണ് കോണ്‍ഗ്രസ് വെച്ചത്. അത് തള്ളിയ വസാവ സ്വന്തം പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി പത്രിക നല്‍കി. ജില്ലാ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഷേര്‍സിങ് പഠാനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ കോണ്‍ഗ്രസും നിശ്ചയിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com