കേരളത്തില്‍ പച്ച കണ്ടാല്‍ 'പാകിസ്ഥാന്‍'; കശ്മീരില്‍ 'പച്ചത്താമര', ബിജെപിയുടേത് ഇരട്ടത്താപ്പെന്ന് വിമര്‍ശനം

ട്രെയ്ഡ് മാര്‍ക്ക് നിറമായ കാവി ഉപേക്ഷിച്ച് പകരം പച്ച സ്വീകരിച്ച് ജമ്മു കശ്മീരില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം.
കേരളത്തില്‍ പച്ച കണ്ടാല്‍ 'പാകിസ്ഥാന്‍'; കശ്മീരില്‍ 'പച്ചത്താമര', ബിജെപിയുടേത് ഇരട്ടത്താപ്പെന്ന് വിമര്‍ശനം


ശ്രീനഗര്‍: ട്രെയ്ഡ് മാര്‍ക്ക് നിറമായ കാവി ഉപേക്ഷിച്ച് പകരം പച്ച സ്വീകരിച്ച് ജമ്മു കശ്മീരില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം. പോസ്റ്ററുകളിലും നോട്ടീസുകളിലുമെല്ലാം കാവി പൂര്‍ണമായി ഒഴിവാക്കി പച്ചയാക്കിയിരിക്കുകയാണ്. 

ശ്രീനഗറിലെ ബിജെപി സ്ഥാനാര്‍ത്ഥി ഖാലിദ് ജഹാംഗിറിന്റെ ഇത്തരത്തിലുള്ള പോസ്റ്ററുകള്‍ സാമൂഹ്യ മാധ്യമങ്ങളിലും മറ്റും ചര്‍ച്ചയായിരിക്കുകയാണ്. നാഷ്ണല്‍ കോണ്‍ഫറന്‍സ് പ്രസിഡന്റ് ഫാറൂഖ് അബ്ദുള്ളയ്ക്ക് എതിരെയാണ് ഖാലിദ് മത്സരിക്കുന്നത്. കശ്മീരിലെ ഇപ്പോഴത്തെ അവസ്ഥ ബിജെപിക്ക് പ്രതികൂലമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കാവി മാറ്റി പച്ച നിറത്തില്‍ പ്രചാരണം നടത്താന്‍ പാര്‍ട്ടിയെ പ്രേരിപ്പിച്ചിരിക്കുന്നത്. 

കേരളത്തില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തിയ രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയില്‍ മുസ്‌ലിം ലീഗിന്റെ പച്ച പതാക ഉയര്‍ത്തി പ്രചാരണം നടത്തിയതിനെ വിമര്‍ശിച്ച് ബിജെപി രംഗത്തെത്തിയിരുന്നു. പാകിസ്ഥാന്‍ പതാക വീശിയാണ് രാഹുലിനെ കേരളീയര്‍ സ്വീകരിച്ചത് എന്നായിരുന്നു കേന്ദ്രമന്ത്രിമാര്‍ അടക്കമുള്ള ബിജെപി നേതാക്കളുടെ ആക്ഷേപം. കേരളത്തില്‍ പച്ച കണ്ടാല്‍ തീവ്രവാദം എന്ന് പറയുകയും കശ്മീരില്‍ പച്ച നിറമടിച്ച് പ്രചാരണം നടത്തുകയും ചെയ്യുന്നത് ബിജെപിയുടെ ഇരട്ടത്താപ്പാണ് എന്നാണ് സോഷ്യല്‍ മീഡിയ ആരോപിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com