'സൂക്ഷിച്ച് സംസാരിക്കണം'; യോഗി ആദിത്യനാഥിന് താക്കീതുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഭാവിയില്‍ ഇത്തരം പ്രസ്താവന നടത്തുമ്പോള്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് യോഗി ആദിത്യനാഥിന് കമീഷന്‍ മുന്നറിയിപ്പ് നല്‍കിയത്
'സൂക്ഷിച്ച് സംസാരിക്കണം'; യോഗി ആദിത്യനാഥിന് താക്കീതുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍


ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ രൂക്ഷമായി വിമര്‍ശിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇന്ത്യന്‍ സൈന്യത്തെ മോദി സേനയെന്ന വിശേഷിപ്പിച്ചതിനെയാണ് കമ്മീഷന്‍ വിമര്‍ശിച്ചത്. ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു പ്രസ്താവന. ഭാവിയില്‍ ഇത്തരം പ്രസ്താവന നടത്തുമ്പോള്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് യോഗി ആദിത്യനാഥിന് കമീഷന്‍ മുന്നറിയിപ്പ് നല്‍കിയത്. 

ഞായറാഴ്ച ഗാസിയബാദില്‍ നടന്ന റാലിക്കിടെയായിരുന്നു യോഗി ആദിത്യനാഥിന്റെ വിവാദ പരാമര്‍ശം. കോണ്‍ഗ്രസുകാര്‍ തീവ്രവാദികള്‍ക്ക് ബിരിയാണി നല്‍കുമ്പോള്‍ മോദിജിയുടെ സേന അവര്‍ക്ക് ബുള്ളറ്റുകളും ബോംബുകളും മാത്രമാണ് നല്‍കുന്നത്. അതാണ് വ്യത്യാസം. കോണ്‍ഗ്രസുകാര്‍ തീവ്രവാദികളായ മസൂദ് അസറിനെയൊണ് ജി എന്ന് വിളിക്കുന്നത്. എന്നാല്‍ മോദിയുടെ നേതൃത്വത്തില്‍ ബിജെപി ഗവണ്‍മെന്റ് തീവ്രവാദികളുടെ ക്യാമ്പ് ആക്രമിച്ച് അവരെ തകര്‍ക്കുകയാണ്. യോഗി ആദിത്യനാഥ് പറഞ്ഞു. പാകിസ്താനില്‍ വ്യോമസേന നടത്തിയ മിന്നലാക്രമണത്തെ മുന്‍ നിര്‍ത്തിയായിരുന്നു പരാമര്‍ശം.

എന്നാല്‍ ഇന്ത്യന്‍ സൈന്യത്തെ മോദി സേനയാക്കിയതിന് എതിരേ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. വിവാദമായതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിമര്‍ശനവുമായി രംഗത്തെത്തിയത്. ഇന്ത്യന്‍ സൈന്യത്തെ തെരഞ്ഞെടുപ്പിന് ഉപയോഗിക്കരുതെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com