കോൺ​​ഗ്രസ്- ആം ആദ്മി സഖ്യം: രാഹുൽ നേതാക്കളുമായി ചർച്ച നടത്തി

ആം ​ആ​ദ്മി പാ​ർ​ട്ടി​യു​മാ​യി സീ​റ്റ് വി​ഭ​ജ​നം അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യാ​ൻ രാ​ഹു​ൽ അ​നു​മ​തി ന​ൽ​കി​യ​താ​യാ​ണ് സൂ​ച​ന. 
കോൺ​​ഗ്രസ്- ആം ആദ്മി സഖ്യം: രാഹുൽ നേതാക്കളുമായി ചർച്ച നടത്തി

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയുമായി സഖ്യം രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് കോൺ​​ഗ്രസ് അധ്യക്ഷൻ രാഹുൽ ​ഗാന്ധി പാർട്ടി നേതാക്കളുമായി ഡൽഹിയിൽ ചർച്ച നടത്തി. ആം ​ആ​ദ്മി പാ​ർ​ട്ടി​യു​മാ​യി സീ​റ്റ് വി​ഭ​ജ​നം അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യാ​ൻ രാ​ഹു​ൽ അ​നു​മ​തി ന​ൽ​കി​യ​താ​യാ​ണ് സൂ​ച​ന. 

ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ​ഖ്യം രൂ​പീ​ക​രി​ച്ചാ​ൽ വ​രു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ർ​ട്ടി​ക്ക് അ​ത് ദോ​ഷം ചെ​യ്യു​മെ​ന്നാ​യി​രു​ന്നു നേ​താ​ക്ക​ളു​ടെ വി​ല​യി​രു​ത്ത​ൽ. ഇ​തോ​ടെ​യാ​ണ് സ​ഖ്യം സം​ബ​ന്ധി​ച്ച ച​ർ​ച്ച​ക​ൾ നീ​ണ്ടു​പോ​യ​ത്.

ആം ​ആ​ദ്മി​യു​മാ​യി യാ​തൊ​രു കാ​ര​ണ​വ​ശാ​ലും സ​ഖ്യം വേ​ണ്ട​ന്ന നി​ല​പാ​ടി​ലാ​യി​രു​ന്നു ഷീ​ലാ ദീ​ക്ഷി​ത്. അ​തേ​സ​മ​യം സ​ഖ്യം വേ​ണ​മെ​ന്ന നി​ല​പാ​ടി​ലാ​യി​രു​ന്നു അ​ജ​യ് മാ​ക്ക​ൻ. പിസിസി അധ്യക്ഷ ഷീല ദീഷിത്, എ​ഐ​സി​സി ജനറൽ സെക്രട്ടറി കെസി വേണു​ഗോപാൽ പിസി ചാക്കോ തുടങ്ങിയവരുമായായിരുന്നു ചർച്ച.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com