'തീവ്രവാദി ജിന്ന ആദ്യം ഇന്ത്യയെ വിഭജിച്ചു, അടുത്തത് രാഹുല്‍ ഗാന്ധി'; കേരളത്തെ ചൂണ്ടി വിമര്‍ശനവുമായി നടി; വിവാദം

മുസ്ലീം ലീഗിന്റെ പതാകയുമായി നില്‍ക്കുന്ന പ്രവര്‍ത്തകരുടെ ചിത്രത്തിനൊപ്പമാണ് ട്വീറ്റ്
'തീവ്രവാദി ജിന്ന ആദ്യം ഇന്ത്യയെ വിഭജിച്ചു, അടുത്തത് രാഹുല്‍ ഗാന്ധി'; കേരളത്തെ ചൂണ്ടി വിമര്‍ശനവുമായി നടി; വിവാദം

യനാട്ടില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കുമെന്ന വാര്‍ത്ത ആവേശത്തോടെയാണ് കേരളം ഏറ്റെടുത്തത്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ എത്തിയ രാഹുല്‍ ഗാന്ധി വയനാട്ടില്‍ നടത്തിയ റോഡ് ഷോ ഞെട്ടിപ്പിക്കുന്നതായിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ രാഹുല്‍ ഗാന്ധ്‌ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി നിരവധി പേരാണ് രംഗത്തെത്തിയത്. മുസ്ലീം പിന്തുണ കിട്ടുന്നതിനായി രാഹുല്‍ വയനാട്ടിലേക്ക് ഒളിച്ചോടിയതാണെന്നാണ് ചിലരുടെ ആരോപണം. ഇതിനായി അവര്‍ ഉയര്‍ത്തിക്കാട്ടുന്നത് രാഹുലിനെ സ്വീകരിക്കാന്‍ എത്തിയ മുസ്ലീം ലീഗ് പ്രവര്‍ത്തകരുടെ കൈയിലെ പച്ച കൊടിയാണ്. ഇപ്പോള്‍ രാഹുല്‍ ഗാന്ധിയ്‌ക്കെതിരേ രംഗത്തെത്തിയിരിക്കുകയാണ് നടി കൊയേന മിത്ര. 

ഇന്ത്യയെ രാഹുല്‍ ഗാന്ധി വിഭജിക്കും എന്നാണ് ഇവര്‍ ട്വിറ്ററിലൂടെ പറയുന്നത്. മുസ്ലീം ലീഗിന്റെ പതാകയുമായി നില്‍ക്കുന്ന പ്രവര്‍ത്തകരുടെ ചിത്രത്തിനൊപ്പമാണ് ട്വീറ്റ്. തീവ്രവാദി ജിന്ന രാജ്യത്തെ ആദ്യം വിഭജിച്ചെന്നും അടുത്തത് രാഹുല്‍ ഗാന്ധിയായിരിക്കുമെന്നും പറഞ്ഞാണ് കുറിച്ച് തുടങ്ങുന്നത്. മുസ്ലീം പതാകകളുമായാണ് രാഹുല്‍ഗാന്ധിയെ കേരളം സ്വീകരിച്ചതെന്നും കൊയേന പറയുന്നു. കോണ്‍ഗ്രസിന്റെ പ്രകടന പത്രിക ജിഹാദികള്‍ക്ക് അനുകൂലവും സൈനിക വിരുദ്ധവും ഇന്ത്യ വിരുദ്ധവുമാണ് എന്നാണ് നടിയുടെ വാദം. 

എന്നാല്‍ ഇതിനെതിരേ രൂക്ഷ വിമര്‍ശനവും ഉയരുന്നുണ്ട്. രാഹുല്‍ ഈശ്വര്‍ ഇതിന് മറുപടിയുമായി രംഗത്തെത്തിയിരുന്നു. ഇത് മുസ്ലീം ലീഗിന്റെ കൊടിയാണെന്നും വിഭജന സമയത്ത് ജിന്നയുടെ പാക്കിസ്ഥാനെ സ്വീകരിക്കാതെ ഗാന്ധിജിയുടെ ഇന്ത്യയെ സ്വീകരിച്ച മുസ്ലീം സഹോദരരാണ് അവരെന്നുമാണ് രാഹുല്‍ ഈശ്വര്‍ പറയുന്നത്. താന്‍ മോദിജിക്കാണ് വോട്ട് ചെയ്യുന്നതെന്നും എന്നാല്‍ വോട്ടിനേക്കാള്‍ സത്യത്തിനാണ് പ്രാധാന്യം കൂടുതലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com