ധൈര്യമുണ്ടെങ്കിൽ കേരളത്തിലോ തമിഴ്നാട്ടിലോ മത്സരിക്ക്: മോദിയോട് ശശി തരൂർ

ഉ​ത്ത​രേ​ന്ത്യ​യി​ലും ദ​ക്ഷി​ണേ​ന്ത്യ​യി​ലും ജ​യി​ക്കാ​ൻ ക​ഴി​യും എ​ന്ന ഉ​റ​പ്പു​ള്ള​തു​കൊ​ണ്ടാ​ണ് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ രാ​ഹു​ൽ ഗാ​ന്ധി വ​യ​നാ​ട്ടി​ലും മ​ത്സ​രി​ക്കു​ന്ന​തെ​ന്നും ത​രൂ​ർ
ധൈര്യമുണ്ടെങ്കിൽ കേരളത്തിലോ തമിഴ്നാട്ടിലോ മത്സരിക്ക്: മോദിയോട് ശശി തരൂർ

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വെല്ലുവിളിച്ച് കോൺ​ഗ്രസ് നേതാവ് ശ‌ശി തരൂർ. മോദിയോട് ധൈര്യമുണ്ടെങ്കിൽ കേ​ര​ള​ത്തി​ലോ ത​മി​ഴ്നാ​ട്ടി​ലോ മ​ത്സ​രി​ക്കാ​നാണ് തരൂർ വെല്ലുവിളിക്കുന്നത്. ന്യൂ​ന​പ​ക്ഷ മേ​ഖ​ല​യി​ലേ​ക്കു രാ​ഹു​ൽ ഒ​ളി​ച്ചോ​ടി​യെ​ന്ന മോ​ദി​യു​ടെ പ​രാ​മ​ർ​ശ​ത്തോ​ടു പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. 

ഉ​ത്ത​രേ​ന്ത്യ​യി​ലും ദ​ക്ഷി​ണേ​ന്ത്യ​യി​ലും ജ​യി​ക്കാ​ൻ ക​ഴി​യും എ​ന്ന ഉ​റ​പ്പു​ള്ള​തു​കൊ​ണ്ടാ​ണ് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ രാ​ഹു​ൽ ഗാ​ന്ധി വ​യ​നാ​ട്ടി​ലും മ​ത്സ​രി​ക്കു​ന്ന​തെ​ന്നും ത​രൂ​ർ പ​റ​ഞ്ഞു. രാ​ഹു​ൽ വ​യ​നാ​ട്ടി​ൽ മ​ത്സ​രി​ക്കു​മെ​ന്നു പ്ര​ഖ്യാ​പി​ച്ച​ശേ​ഷം ദ​ക്ഷി​ണേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ, അ​ടു​ത്ത പ്ര​ധാ​ന​മ​ന്ത്രി ഈ ​മേ​ഖ​ല​യി​ൽ​നി​ന്നാ​വും എ​ന്ന ത​ര​ത്തി​ൽ ഒ​രു ആ​കാം​ക്ഷ ത​നി​ക്കു തൊ​ട്ട​റി​യാ​ൻ ക​ഴി​യു​ന്നു​ണ്ടെ​ന്ന് പി​ടി​ഐ​ക്കു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ ത​രൂ​ർ പ​റ​ഞ്ഞു. 

രാ​ഹു​ലി​നെ​തി​രാ​യ മോ​ദി​യു​ടെ പ​രാ​മ​ർ​ശം മ​ത​ഭ്രാ​ന്താ​ണെ​ന്നും പ്ര​ധാ​ന​മ​ന്ത്രി​യി​ൽ ​നി​ന്നും ഇത്തരത്തിലുള്ള ​പ​രാ​മ​ർ​ശം വരുന്നത് ത​ന്നെ നി​രാ​ശ​പ്പെ​ടു​ത്തു​ന്നുവെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ബി​ജെ​പി​യു​ടെ മ​ത​ഭ്രാ​ന്തി​നു വെ​ളി​ച്ചം​കാ​ട്ടി മോ​ദി പ്ര​ധാ​ന​മ​ന്ത്രി പ​ദ​വി​യെ അ​പ​മാ​നി​ച്ചെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

 ക​ഴി​ഞ്ഞ ദി​വ​സം മ​ഹാ​രാ​ഷ്ട്ര​യി​ലെ വാ​ർ​ധ​യി​ൽ ന​ട​ന്ന ബി​ജെ​പി റാ​ലി​യി​ലാ​ണ് രാ​ഹു​ൽ ഗാ​ന്ധി ന്യൂ​ന​പ​ക്ഷ മ​ണ്ഡ​ല​ത്തി​ലേ​ക്ക് ഒ​ളി​ച്ചോ​ടി​യെ​ന്ന ത​ര​ത്തി​ൽ മോ​ദി പ​രാ​മ​ർ​ശം ന​ട​ത്തി​യ​ത്. ഇ​തി​നോ​ടു പ്ര​തി​ക​രി​ച്ച ത​രൂ​ർ, ഇ​ന്ത്യ​യു​ടെ ഫെ​ഡ​റ​ലി​സം സം​ര​ക്ഷി​ക്കു​ന്ന​തി​നു വേ​ണ്ടി രാ​ഹു​ൽ മു​ൻപെങ്ങും കാ​ണാ​ത്ത വി​ധ​ത്തി​ലു​ള്ള സാ​ഹ​ത്തി​നു മു​തി​രു​ക​യാ​യി​രു​ന്നെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com