വിശന്നുകരയുമ്പോള്‍ പാല്‍ക്കുപ്പിയില്‍ മദ്യം നിറച്ചു നല്‍കി, മൂന്നുവയസ്സുകാരിയെ അച്ഛന്‍ പട്ടിണിക്കിട്ടത് മൂന്ന് ദിവസം 

ആശുപത്രിയില്‍ ചികിത്സയ്ക്ക് വിധേയയാക്കിയ കുഞ്ഞിന്റെ സ്വകാര്യ ഭാഗങ്ങളില്‍ രൂക്ഷമായ അണുബാധയുണ്ടെന്ന് പരിശോധനയില്‍ കണ്ടെത്തി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: മദ്യപാനിയായ അച്ഛന്‍ ഭക്ഷണം നിഷേധിച്ചതിനെത്തുടര്‍ന്ന അവശതയിലായ മൂന്ന് വയസ്സുകാരിയെ രക്ഷപ്പെടുത്തി. ഡല്‍ഹി വനിതാ കമ്മീഷനാണ് കുഞ്ഞിനെ മോചിപ്പിച്ചത്. 181 എന്ന ഹെല്‍പ്‌ലൈന്‍ നമ്പറിലേക്ക് വന്ന പരാതിയുടെ അടിസ്ഥാനത്തില്‍ വനിതാ കമ്മീഷന്‍ നടത്തിയ അന്വേഷണത്തിലൊടുവിലാണ് കുഞ്ഞിനെ മോചിപ്പിച്ചത്. 

ആശുപത്രിയില്‍ ചികിത്സയ്ക്ക് വിധേയയാക്കിയ കുഞ്ഞിന്റെ സ്വകാര്യ ഭാഗങ്ങളില്‍ രൂക്ഷമായ അണുബാധയുണ്ടെന്ന് പരിശോധനയില്‍ കണ്ടെത്തി. ആരോഗ്യപരിപാലനത്തിലെ പോരായ്മകളും വൃത്തിയില്ലാത്ത ഡയപ്പറുകള്‍ ഉപയോഗിച്ചതുമാണ് ഇതിന് കാരണമായി ഡോക്ടര്‍മാര്‍ വിലയിരുത്തിയത്. 

മൂന്ന് ദിവസത്തോളം അച്ഛന്‍ കുഞ്ഞിനെ പട്ടിണിക്കിട്ടെന്നായിരുന്നു ഫോണ്‍ വിളിച്ചയാള്‍ അറിയിച്ചത്. കുഞ്ഞ് വിശന്ന് കരയുമ്പോള്‍ അച്ഛന്‍ പാല്‍ക്കുപ്പിയില്‍ മദ്യം നിറച്ച് നല്‍കാറാണ് പതിവെന്ന് അയല്‍വാസികള്‍ ആരോപിച്ചു. വെള്ളിയാഴ്ച പ്രേം നഗര്‍ പ്രവിശ്യയില്‍ നിന്നാണ് കുഞ്ഞിനെ രക്ഷപ്പെടുത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com