വൈകിയാലും വിവി പാറ്റ് എണ്ണണം, കാത്തിരിക്കാമെന്ന് പ്രതിപക്ഷ പാർട്ടികൾ സുപ്രിം കോടതിയിൽ; പ്രായോ​ഗികമായേക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

കേസിൽ സുപ്രിം കോടതി നാളെ വിധി പറയും.
വൈകിയാലും വിവി പാറ്റ് എണ്ണണം, കാത്തിരിക്കാമെന്ന് പ്രതിപക്ഷ പാർട്ടികൾ സുപ്രിം കോടതിയിൽ; പ്രായോ​ഗികമായേക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നടക്കുമ്പോൾ 50 ശതമാനം വിവി പാറ്റുകളും എണ്ണണമെന്നആവശ്യത്തിൽ ഉറച്ച് നിൽക്കുകയാണെന്ന് പ്രതിപക്ഷ പാർട്ടികളുടെ സത്യവാങ്മൂലം. ടിഡിപിയും എഎപിയുമടക്കം 21 പ്രതിപക്ഷ പാർട്ടികളാണ് സുപ്രിം കോടതിയിൽ സത്യവാങ്മൂലം നൽകിയത്.

അതേസമയം പ്രതിപക്ഷ പാർട്ടികൾ ഉന്നയിച്ച ആവശ്യം പരി​ഗണിക്കുന്നത് പ്രായോ​ഗികമായേക്കില്ലെന്ന നിലപാടാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റേത്. ഫലപ്രഖ്യാപനം ആറ് ദിവസത്തേക്ക് എങ്കിലും ചുരുങ്ങിയത് വൈകുമെന്നും മെയ് 23 ന് പ്രഖ്യാപിക്കാൻ കഴിയാതെ വരുമെന്നും കമ്മീഷൻ വ്യക്തമാക്കുന്നു. 

എന്നാൽ വൈകിയാലും കുഴപ്പമില്ല, കാത്തിരിക്കാമെന്നാണ് ഹർജിക്കാരുടെ വാദം. കൂടുതൽ ഉദ്യോ​ഗസ്ഥരെ നിയമിച്ചാൽ പരിഹരിക്കാവുന്ന വിഷയമേയുള്ളൂവെന്നും പ്രതിപക്ഷ പാർട്ടികൾ ചൂണ്ടിക്കാട്ടി. കേസിൽ സുപ്രിം കോടതി നാളെ വിധി പറയും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com