അഞ്ച് സീറ്റ് നല്‍കിയില്ല; തേജ്വസി യാദവ് 'ദുര്യോധനനെ'പ്പോലെയെന്ന് തേജ് പ്രതാപ് , ലാലുവിന്റെ വീട്ടിലെ മക്കള്‍പ്പോര് തെരഞ്ഞെടുപ്പിലേക്ക് 

അഞ്ച് സ്ഥാനാര്‍ത്ഥികളെയാണ് തേജ് പ്രതാപ് നിര്‍ദ്ദേശിച്ചിരുന്നത്. അതില്‍ രണ്ടെണ്ണത്തിലെങ്കിലും തന്റെ നിര്‍ദ്ദേശം നടപ്പിലാക്കുമെന്നും തേജ് പ്രതാപ് പ്രതീക്ഷിച്ചിരുന്നു
അഞ്ച് സീറ്റ് നല്‍കിയില്ല; തേജ്വസി യാദവ് 'ദുര്യോധനനെ'പ്പോലെയെന്ന് തേജ് പ്രതാപ് , ലാലുവിന്റെ വീട്ടിലെ മക്കള്‍പ്പോര് തെരഞ്ഞെടുപ്പിലേക്ക് 

പട്‌ന: ലാലുപ്രസാദ് യാദവിന്റെ വീട്ടിലെ മക്കള്‍പ്പോര് തെരഞ്ഞെടുപ്പിലേക്കും നീളുന്നു. തേജസ്വി യാദവ് ദുര്യോധനനെപ്പോലെയാണെന്നാണ് മൂത്തയാളായ തേജ് പ്രതാപിന്റെ ആരോപണം. ഷിയോചര്‍ സീറ്റില്‍ നിന്നും തന്റെ ഇഷ്ടക്കാരനായ അങ്കേഷ് സിങിനെ മത്സരിപ്പിക്കാതെ സയീദ് ഫസല്‍ അലിയെ ആര്‍ജെഡി പ്രഖ്യാപിച്ചതോടെയാണ് ഇടഞ്ഞ് നിന്ന തേജ് പ്രതാപ് പരസ്യമായി തേജസ്വിക്കെതിരെ രംഗത്തെത്തിയത്. പാണ്ഡവര്‍ ന്യായമായി ചോദിച്ച അഞ്ച് ഗ്രാമങ്ങള്‍ നല്‍കാതെ യുദ്ധത്തിലേക്ക് വലിച്ചിഴച്ച ദുര്യോധനനോടാണ് തേജസ്വിയെ ഉപമിച്ചത്. 

അഞ്ച് സ്ഥാനാര്‍ത്ഥികളെയാണ് തേജ് പ്രതാപ് നിര്‍ദ്ദേശിച്ചിരുന്നത്. അതില്‍ രണ്ടെണ്ണത്തിലെങ്കിലും തന്റെ നിര്‍ദ്ദേശം നടപ്പിലാക്കുമെന്നും തേജ് പ്രതാപ് പ്രതീക്ഷിച്ചിരുന്നു. ജഹനാബാദില്‍ നിന്നും ചന്ദ്രപ്രകാശിനെയും ഷിയോചറില്‍ നിന്ന് അങ്കേഷിനെയും എടുക്കണമെന്ന് വാദിക്കുകയും ചെയ്തു. റാബ്രി ദേവിക്ക് പകരമായി സരണില്‍ ഭാര്യാപിതാവായ ചന്ദ്രികാ റായിയെ മത്സരിപ്പിക്കുന്നതും വിലക്കി. എന്നാല്‍ പാര്‍ട്ടി തീരുമാനം മറിച്ചായതോടെയാണ് പരസ്യ യുദ്ധം പ്രഖ്യാപിച്ചത്.

ആര്‍ജെഡി സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ സ്വതന്ത്രന്‍മാരെ മത്സരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ജഹനാബാദില്‍ നിന്നും ചന്ദ്രപ്രകാശിനെ സ്വതന്ത്രനായി മത്സരിപ്പിക്കാന്‍ തന്നെയാണ് തേജ് പ്രതാപിന്റെ നീക്കം.  

എന്‍ഡിഎയ്‌ക്കെതിരായ 'ധര്‍മ്മയുദ്ധത്തില്‍' അര്‍ജുനനായ സഹോദരന്‍ തേജസ്വിക്ക് വേണ്ടി കൃഷ്ണനായ താന്‍ തേര് തെളിക്കുമെന്നായിരുന്നു മുമ്പ് തേജ്പ്രതാപ് പറഞ്ഞിരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com