'ടിക് ടോകി'ന് നിരോധനം; ഹര്‍ജി അടിയന്തരമായി പരിഗണിക്കില്ലെന്ന് സുപ്രിം കോടതി

അടിയന്തര പ്രാധാന്യത്തോടെ കേള്‍ക്കില്ലെന്നും സമയമാകുമ്പോള്‍ പരിഗണിക്കാമെന്നുമാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്
'ടിക് ടോകി'ന് നിരോധനം; ഹര്‍ജി അടിയന്തരമായി പരിഗണിക്കില്ലെന്ന് സുപ്രിം കോടതി

ന്യൂഡല്‍ഹി: വിഡിയോ മേക്കിങ് ആപ്ലിക്കേഷനായ 'ടിക് ടോക്‌' ഡൗണ്‍ലോഡ് ചെയ്യുന്നതിന് നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള മദ്രാസ് ഹൈക്കോടതിയുടെ വിധിക്കെതിരായ അപ്പീല്‍ അടിയന്തരമായി കേള്‍ക്കില്ലെന്ന് സുപ്രിംകോടതി. ഈ ആവശ്യമുന്നയിച്ച ഹര്‍ജി കോടതി തള്ളി. അടിയന്തര പ്രാധാന്യത്തോടെ കേള്‍ക്കില്ലെന്നും സമയമാകുമ്പോള്‍ പരിഗണിക്കുമെന്നും   ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബഞ്ച് പറഞ്ഞു.

അശ്ലീലമായ ഉള്ളടക്കങ്ങള്‍ ഉള്ളതിനാല്‍ വിഡിയോ ആപ്പായ ടിക് ടോകിന് നിരോധനം ഏര്‍പ്പെടുത്തണം എന്നായിരുന്നു ഏപ്രില്‍ മൂന്നിന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ച് വിധിച്ചത്. സംസ്‌കാരത്തനിമയെ നശിപ്പിക്കുന്നുവെന്നും അശ്ലീലം പ്രോത്സാഹിപ്പിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് മദ്രാസ് ഹൈക്കോടതിയില്‍ ടിക് ടോകിനെതിരെ പൊതുതാത്പര്യ ഹര്‍ജിയെത്തിയത്. 

ചൈനീസ് ആപ്പായ ടിക് ടോക് ഡൗണ്‍ലോഡ് ചെയ്യുന്നത് നിരോധിക്കണമെന്ന ആവശ്യം നടപ്പിലാക്കാന്‍ പ്രയാസമായിരിക്കും എന്നാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നത്. ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നത് ബ്ലോക്ക് ചെയ്യാന്‍ സര്‍ക്കാര്‍ ഇതുവരേക്കും ഗൂഗിളിനും നിര്‍ദ്ദേശം നല്‍കിയിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com