നാവികസേന മേധാവി നിയമനം വിവാദത്തില്‍ ; സീനിയോറിട്ടി ലംഘിച്ചെന്ന് ആംഡ് ട്രിബ്യൂണലില്‍ പരാതി 

വൈസ് അഡ്മിറല്‍ കദംബീര്‍ സിംഗിനെ നിയമിച്ചതിനെ ചോദ്യം ചെയ്ത് വൈസ് അഡ്മിറല്‍ ബിമല്‍ വര്‍മ ആംഡ് ഫോഴ്‌സസ് ട്രിബ്യൂണലിനെ സമീപിച്ചു
നാവികസേന മേധാവി നിയമനം വിവാദത്തില്‍ ; സീനിയോറിട്ടി ലംഘിച്ചെന്ന് ആംഡ് ട്രിബ്യൂണലില്‍ പരാതി 

ന്യൂഡല്‍ഹി : നാവികസേന മേധാവി നിയമനം കോടതിയിലേക്ക്. നാവികസേന മേധാവിയായി വൈസ് അഡ്മിറല്‍ കദംബീര്‍ സിംഗിനെ നിയമിച്ചതിനെ ചോദ്യം ചെയ്ത് വൈസ് അഡ്മിറല്‍ ബിമല്‍ വര്‍മ ആംഡ് ഫോഴ്‌സസ് ട്രിബ്യൂണലിനെ സമീപിച്ചു. സീനിയോറിട്ടി മറികടന്നാണ് കദംബീറിന്റെ നിയമനം എന്നാണ് ബിമല്‍ വര്‍മയുടെ പരാതി. 

കദംബീറിനേക്കാള്‍ ആറുമാസം സീനിയറാണ് ബിമല്‍ വര്‍മ്മ. സേനയില്‍ കദംബീറിനേക്കാള്‍ സര്‍വീസും തനിക്കാണെന്ന് ബിമല്‍ വര്‍മ പരാതിയില്‍ ചൂണ്ടിക്കാട്ടി. 

നിലവിലെ നാവികസേന മേധാവി വൈസ് അഡ്മിറല്‍ സുനില്‍ ലാംബ മെയ് 31 ന് വിരമിക്കുകയാണ്. ഈ ഒഴിവിലേക്കാണ് ഫ്ലാ​ഗ് ഓഫീസര്‍ കമാന്‍ഡിംഗ് ഇന്‍ ചീഫ് ( ഈസ്റ്റ്) ആയ വൈസ് അഡിമിറല്‍ കദംബീറിനെ നിയമിച്ചത്. നാവികസേന മേധാവിയാകുന്ന ആദ്യ ഹെലികോപ്ടര്‍ പൈലറ്റ് കൂടിയാണ് കദംബീര്‍ സിംഗ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com