യെദ്യൂരപ്പയുടെ ചേരിവാസം, 11,000 രൂപയുടെ ബാധ്യത വരുത്തിയെന്ന് കുടുംബം

ചേരിനിവാസികളുടെ ജീവിതം അടുത്തറിയുക എന്ന പേരിലായിരുന്നു ഇത്. ഫെബ്രുവരിയിലായിരുന്നു സംഭവം
യെദ്യൂരപ്പയുടെ ചേരിവാസം, 11,000 രൂപയുടെ ബാധ്യത വരുത്തിയെന്ന് കുടുംബം

ബംഗളൂരു: ബിജെപി നേതാവ് ബി എസ് യെദ്യൂരപ്പയുടെ ചേരിവാസം തങ്ങള്‍ക്ക് 11,000 രൂപയുടെ ബാധ്യത വരുത്തിയെന്ന പരാതിയുമായി കുടുംബം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടായിരുന്നു കര്‍ണാടക ബിജെപി പ്രസിഡന്റ് യെദ്യൂരപ്പ ബംഗളൂരു ഗാന്ധിനഗറിലെ ചേരിയില്‍ ഒരു രാത്രി കഴിഞ്ഞത്. 

ചേരിനിവാസികളുടെ ജീവിതം അടുത്തറിയുക എന്ന പേരിലായിരുന്നു ഇത്. ഫെബ്രുവരിയിലായിരുന്നു സംഭവം. മുനിരത്‌ന എന്ന ഒരു ഓട്ടോ ഡ്രൈവറുടെ വീട്ടിലായിരുന്നു താമസം. യെദ്യൂരപ്പയുടെ വരവിന് പിന്നാലെ പാശ്ചാത്യ രീതിയിലുള്ള ശുചിമുറി നിര്‍മിച്ചു. ഇതിന്റെ ചിലവ് ബിജെപിയാണ് വഹിച്ചത്. 

എന്നാല്‍ യെദ്യൂരപ്പ് മടങ്ങിയതിന് ശേഷം വീട്ടിലെ ശുചിമുറി പഴയത് പോലെയാക്കിയില്ല. ഇത് വീട്ടുകാര്‍ക്ക് ബുദ്ധിമുട്ട് തീര്‍ത്തു. മുനിരത്‌നയുടെ പ്രായമായ അമ്മ ഇതില്‍ വീഴുകയും ചെയ്തതോടെ വീട്ടുകാര്‍ തന്നെ ശുചിമുറി പഴയ പടിയാക്കി. ഇതിന് 15,000 രൂപ ചിലവായി. ഇക്കാര്യം ബിജെപിയുടെ പ്രാദേശിക നേതൃത്വത്തെ അറിയിച്ചുവെങ്കിലും 4,000 രൂപ മാത്രമാണ് ലഭിച്ചത് എന്നും കുടുംബം പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com