2014നെക്കാള്‍ കൂടുതല്‍ സീറ്റുകള്‍ നേടും; തെരഞ്ഞടുപ്പ് നേട്ടത്തിനായല്ല ജെയ്ഷ് ഇ മുഹമ്മദ് ഭീകര ക്യാമ്പുകള്‍ തകര്‍ത്തതെന്ന് മോദി

2014നെക്കാള്‍ കൂടുതല്‍ സീറ്റുകള്‍ നേടും - തെരഞ്ഞടുപ്പ് നേട്ടത്തിനായല്ല ജെയ്ഷ് ഇ മുഹമ്മദ് ഭീകര ക്യാമ്പുകള്‍ തകര്‍ത്തതെന്ന് മോദി
2014നെക്കാള്‍ കൂടുതല്‍ സീറ്റുകള്‍ നേടും; തെരഞ്ഞടുപ്പ് നേട്ടത്തിനായല്ല ജെയ്ഷ് ഇ മുഹമ്മദ് ഭീകര ക്യാമ്പുകള്‍ തകര്‍ത്തതെന്ന് മോദി


ഡല്‍ഹി: വ്യോമസേന ബലാക്കോട്ടിലെ ജെയ്ഷ് ഇ മുഹമ്മദ് ഭീകര ക്യാമ്പുകള്‍ തകര്‍ത്തതിന് തെളിവ് ചോദിക്കുന്ന പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പാകിസ്ഥാന്‍ തന്നെ ഇന്ത്യയുടെ വ്യോമക്രമണത്തിന് തെളിവ് നല്‍കിയെന്നും പ്രധാനമന്ത്രി പറഞ്ഞു. 

'നമ്മള്‍ മൗനം പാലിച്ചപ്പോഴും എന്തുകൊണ്ടാണ് അവര്‍ അഞ്ചുമണിക്ക് ഉണര്‍ന്ന് ട്വീറ്റ് ചെയ്തത്. പാകിസ്ഥാന്‍ തന്നെ തെളിവ് നല്‍കിയിരിക്കുന്നു. പാകിസ്ഥാനെ ആക്രമിച്ചുവെന്നഅവകാശവാദം ആദ്യം ഉന്നയിച്ചത് ഇന്ത്യയല്ല' പ്രധാനമന്ത്രി പറഞ്ഞു. തെളിവുവേണമെന്ന ആവശ്യങ്ങളെ തള്ളിക്കളഞ്ഞ പ്രധാനമന്ത്രി, ഇത്തരം ഭാഷകള്‍ ശത്രുവിനെ പ്രോത്സാഹിക്കുന്നതും രാജ്യത്തെ തന്നെ ആശയക്കുഴപ്പിലാക്കുന്നതും സൈനികരുടെ മനോവീര്യത്തെ തകര്‍ക്കുന്നതുമാണെന്നും മോദി പറഞ്ഞു.

'മുന്‍പും പലതവണ യുദ്ധമുണ്ടായിട്ടുണ്ട്. അപ്പോഴൊക്കെ ആരെങ്കിലും ഇത്തരത്തിലുള്ള ഭാഷ ഉപയോഗിച്ചിട്ടുണ്ടോ? ഒരിക്കലുമില്ല'  അധികാരത്തോടുള്ള കോണ്‍ഗ്രസിന്റെ ആര്‍ത്തിയാണ് ഇത്തരം പരാമര്‍ശങ്ങളിലൂടെ പുറത്തുവരുന്നതെന്നും മോദി പറഞ്ഞു. 'ഇന്ത്യയിലുള്ള ആരും പാകിസ്ഥാനെയോ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെയോ വിശ്വസിക്കില്ല. പക്ഷെ നിര്‍ഭാഗ്യകരമെന്ന് പറയട്ടെ ഇവിടത്തെ പ്രതിപക്ഷം സംസാരിക്കുന്നത് പാകിസ്ഥാന്റെ അതേ ഭാഷയിലാണ്. ഇത് ആശങ്കക്ക് ഇടനല്‍കുന്നതാണ്. ഇന്ത്യയില്‍ ആറുമാസം കൂടുമ്പോള്‍ തെരഞ്ഞെടുപ്പുകള്‍ നടക്കാറുണ്ട്. അതുകൊണ്ടുതന്നെ ബലാക്കോട്ട് ആക്രമണത്തെ തെരഞ്ഞെടുപ്പുമായി ബന്ധിക്കുന്നത് തെറ്റാണെന്നും മോദി പറഞ്ഞു. തെരഞ്ഞടുപ്പില്‍ 2014നെക്കാള്‍ മികച്ച വിജയം നേടുമെന്നും മോദി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com